HOME
DETAILS
MAL
മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
backup
March 09 2018 | 22:03 PM
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. നര്‍മദ നഗറില്‍ താമസിക്കുന്ന ജി.കെ നായര്‍(74), ഭാര്യ ഗോമതി(62) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശികളാണ്.
മോഷണ ശ്രമത്തിനിടയില്‍ കൊല്ലപ്പെട്ടതാകാം എന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇന്നലെ രാവിലെ വീട്ടുവേലക്കാരാണ് ഇവരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യോമ സേനാ മുന്‍ ഉദ്യോഗസ്ഥനാണ് ജി.കെ നായര്‍. സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സായിരുന്നു ഭാര്യ ഗോമതി. ഇവര്‍ക്ക് മൂന്ന് പെണ്‍കുട്ടികളുണ്ട്. ഇവരെല്ലാം വിവാഹിതരായശേഷം ദമ്പതികള്‍ മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഗോമതിയുടെ സ്വര്ണാലയും വളയം നഷ്ടപ്പെട്ടതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."