സ്റ്റീല്‍, അലൂമിനിയം ഇറക്കുമതി തീരുവയില്‍ ട്രംപ് ഒപ്പുവച്ചു
വാഷിങ്ടണ്‍: ശക്തമായ പ്രതിഷേധത്തിന്നിടെ സ്റ്റീല്‍, അലൂമിനിയം ഇറക്കുമതിക്ക് തീരുവ ഏര്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ ട്രംപ് ഒപ്പുവച്ചു. 15 ദിവസത്തിനുള്ളില്‍ പുതിയ തീരുമാനം നടപ്പിലാക്കി തുടങ്ങും. എന്നാല്‍ യു.എസിലെ ചില സഖ്യകക്ഷികള്‍ക്ക് ഇളവുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ക്ക് തീരുമാനത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്.നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സ്റ്റീല്‍ അലൂമിനിയം ഇറക്കുമതി ചെയ്യുന്നതിന് അമേരിക്കയില്‍ യഥാക്രമം 25,10 ശതമാനം നികുതി നല്‍കേണ്ടിവരും.
രാജ്യത്തെ വ്യവസായം സംരക്ഷിക്കാനാണ് ഇത്തരത്തിലുള്ള നിയമം ഏര്‍പ്പെടുത്തയതെന്നാണ് യു.എസ്് വാദം. സ്റ്റീല്‍, അലൂമിനിയം വ്യവസായങ്ങളെ സംരക്ഷിക്കുമെന്നും അമേരിക്കന്‍ തൊഴിലാളികളെ സംരക്ഷിക്കുമെന്നും ട്രംപ് തെരഞ്ഞെടുപ്പില്‍ വാഗ്ദാനം നല്‍കിയിരുന്നു.
നമ്മുടെ രാജ്യത്തിന്റെ നട്ടെല്ലാണ് അലൂമിനിയം, സ്റ്റീല്‍ വ്യസായങ്ങളെന്ന് ട്രംപ് തീരുവ നിയമത്തില്‍ ഒപ്പുവയ്ക്കുന്ന ചടങ്ങില്‍ പറഞ്ഞു. വാഷിങ്ടണ്‍ മുതല്‍ ജാക്‌സ്ണ്‍ വരെയും മറ്റുള്ള പ്രസിഡന്റുമാരും ഇത രാജ്യങ്ങളുടെ സ്വാധീനത്തില്‍ നിന്ന് നമ്മുടെ രാജ്യത്തെ സംരക്ഷിച്ചു.
മറ്റു രാജ്യങ്ങള്‍ നമ്മുടെ ജോലിയും സമ്പത്തും കൊള്ളയടിക്കുന്നതില്‍ നിന്ന് അവര്‍ തടഞ്ഞു. നാം സുതാര്യമായ രീതിയില്‍ അമേരിക്കന്‍ തൊഴിലാളികളെ സംരക്ഷിക്കുമെന്ന് ട്രംപ് പറഞ്ഞു.
എന്നാല്‍ ട്രംപ് ഇറക്കുമതി തീരുവയില്‍ ഒപ്പുവയ്ച്ചതിനെതിരേ ലോക രാജ്യങ്ങള്‍ ശക്തമായ പ്രതിഷേധങ്ങള്‍ രേഖപ്പെടുത്തി. അന്താരാഷ്ട്ര വ്യാപാരങ്ങളില്‍ സ്വീകരിച്ചിരുന്ന നിയമങ്ങളുടെ ലംഘനമാണ് അമേരിക്ക നടത്തിയിരിക്കുന്നതെന്ന് ചൈന പറഞ്ഞു. ലോക വ്യപാര യുദ്ധത്തില്‍ നഷ്ടം മാത്രമാണ് പുതിയ വ്യാപാര കരാറിലൂടെ സാധ്യമാവുകയുള്ളൂവെന്ന് ഫ്രാന്‍സ് സാമ്പത്തിക കാര്യ മന്ത്രി ബര്‍നോ ലെ മെയ്‌റോ പറഞ്ഞു.
രാജ്യത്തിനകത്ത് നിന്ന് ഇറക്കുമതി തീരുവക്കെതിരേ ശക്തമായ പ്രതിഷേധമുണ്ട്. ട്രംപിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി തന്നെ ഈ പുതിയ കരാറിനെതിരാണ്.
സ്വതന്ത്ര വ്യാപാര കരാറിനെ പിന്തുണക്കുന്നതാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നയം. ഗുരതര പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നിയമമാണിതെന്ന് വൈറ്റ് ഹൗസ് സ്പീക്കര്‍ പോള്‍ റ്യാന്‍ പറഞ്ഞു.
വൈറ്റ് ഹൗസിലെ പ്രസിഡന്റിന്റെ ഉപദേശകന്മാര്‍ അദ്ദേഹത്തിന് തെറ്റായ രീതിയിലുള്ള നിര്‍ദേശങ്ങള്‍ നല്‍കിയതിനാലുള്ള തീരുമാനമാണിതെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഒറിന്‍ ഹാച്ച് പറഞ്ഞു.
വ്യാപാര യുദ്ധത്തിലേക്ക് ഇറക്കുമതി തീരുവ നിയമം വഴിവയ്ക്കുമെന്ന് നിരവധി വ്യാവസായ ഗ്രൂപ്പുകള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ട്രംപിന്റെ ഇറക്കുമതി തീരുവ നിയമം തികച്ചും അസംബന്ധമാണെന്ന് യൂറോപ്പിലെ സ്റ്റീല്‍ ഫെഡറേഷന്‍ തലവന്‍ അക്‌സല്‍ എഗ്ഗര്‍ പറഞ്ഞു.
യൂറോപ്പില്‍ വന്‍തോതില്‍ അലൂമിനിയം, സ്റ്റീല്‍ ഇറക്കുമതി ചെയ്യുന്നതിനാല്‍ പുതിയ നിയമത്തിലൂടെ ആയിരക്കണക്കിനാളുകള്‍ക്ക് ജോലി നഷ്ടമാവുമെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ വര്‍ഷവും 177 മില്യന്‍ ടണ്‍ സ്റ്റീലാണ് യൂറോപ്പ് ഉല്‍പാദിപ്പിക്കുന്നത്. ഇതില്‍ അഞ്ച് മില്യന്‍ ടണ്ണാണ് അമേരിക്കയിലേക്ക് കയറ്റുമതി നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."