'കളരി വാര്‍ഡിലെ ശ്മശാന നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന്'
ചവറ: ചവറ ഗ്രാമപഞ്ചായത്തിലെ തോട്ടിനു വടക്ക് പ്രദേശത്തെ ദേവാലയത്തിനായി പന്മന ഗ്രാമ പഞ്ചായത്തിലെ കളരി വാര്‍ഡില്‍ ശ്മശാനം നിര്‍മിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കളരിവാര്‍ഡ് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് താഴ്ന്ന പുരയിടത്തിലാണ് ശ്മശാനം നിര്‍മിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍, ആര്‍.ഡി.ഒ, തഹസീല്‍ദാര്‍, ചവറ, പന്മന ഗ്രാമ പഞ്ചായത്തുകള്‍, വില്ലേജ് ഓഫിസുകള്‍, ചവറ പൊലിസ് എന്നിവിടങ്ങളില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ശ്മശാന പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ദേവാലയ അധികൃതര്‍ക്ക് ഉത്തരവ് നല്‍കിയിരുന്നു.
എന്നാല്‍ ഈ ഉത്തരവ് മറികടന്ന് കഴിഞ്ഞ 22 ന് പൊലിസ്, റവന്യൂ അധികാരികളെ കബളിപ്പിച്ച് മൃതദേഹം മറവു ചെയ്തതായി ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട പരാതികള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്. പരിസരവാസികളുടെ അനുവാദമില്ലാതെ സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് ശ്മശാനം ആരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ റാഷിദ്, നിഥിന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."