തൊഴിലാളികളുടെ ഇടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ അനുവദിക്കില്ല: ആര്‍. ചന്ദ്രശേഖരന്‍
കൊല്ലം: രാജ്യത്തെ തൊഴിലാളികളുടെ ഇടയില്‍ ശക്തമായി പ്രവര്‍ത്തിക്കുന്ന ഐ.എന്‍.ടി.യു.സിയില്‍ ഏതെങ്കിലും ഗ്രൂപ്പിന്റെ പേരില്‍ ഭിന്നിപ്പുണ്ടാക്കന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍.
കേരളാ സ്റ്റേറ്റ് അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) സംസ്ഥാന നേതൃയോഗം കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനവും പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധനവും നിത്യോപയോഗ സാധനങ്ങളുടെ അമിതമായ വിലക്കയറ്റവും സാധാരണ തൊഴിലാളികളുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാക്കി.
അസംഘടിത മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം 600 രുപ ആക്കണമെന്നും കാലാവസ്ഥ വ്യതിയാനം മൂലം തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ആശ്വാസ വേതനം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് എന്‍. അഴകേശന്‍ അധ്യക്ഷനായി. യൂസഫ്കുഞ്ഞ്, അയത്തില്‍ തങ്കപ്പന്‍, ജോസ് വിമല്‍രാജ്, വടക്കേവിള ശശി, എ.കെ ഹഫീസ്, എസ്.നാസറുദ്ദീന്‍, മൈലക്കാട്‌സുനില്‍, പനയം സജീവ്, നാലുതുണ്ടില്‍ റഹീം, നടുക്കുന്നില്‍ നൗഷാദ്, ഒ.ബി.രാജേഷ്, ജി.ജയപ്രകാശ്, ശ്രീനിവാസന്‍, കെ.ജി.തുളസീധരന്‍, അഡ്വ.എമേഴ്‌സണ്‍, അന്‍സാരി, കുരീപ്പുഴ വിജയന്‍, സേതുക്കുട്ടന്‍, കുളത്തൂപ്പുഴ സുനില്‍കുമാര്‍, തൊടിയൂര്‍ ഷിബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."