ആക്രമിക്കാന്‍ ഗോവ; ടീം കരുത്തില്‍ ചെന്നൈയിന്‍
ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം സെമിയുടെ ആദ്യ പാദത്തില്‍ എഫ്.സി ഗോവ- ചെന്നൈയിന്‍ എഫ്.സി പോരാട്ടം ഇന്ന്. മറ്റ് ടീമുകളെ അപേക്ഷിച്ച് കൂടുതല്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്തിട്ടില്ലെങ്കിലും ചെന്നൈയിന്‍ എഫ്.സി കരുത്തില്‍ മുന്നിലാണ്. 24 ഗോളുകളാണ് അവര്‍ ഇത്തവണ സ്‌കോര്‍ ചെയ്തത്. ഗോവ (42) ബംഗളൂരു (35) പൂനെ സിറ്റി (30) ടീമുകള്‍ക്ക് പിറകിലാണ് അക്കാര്യത്തില്‍ സൂപ്പര്‍ മച്ചാന്‍സ്. എന്നാല്‍ ടീമിലെ 11 പേരാണ് ചെന്നൈയിന് വേണ്ടി സ്‌കോര്‍ ചെയ്തത്. അത് മറ്റൊരു ടീമിനും അവകാശപ്പെടാന്‍ കഴിയാത്തതാണ്. ഗോവ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് സ്പാനിഷ് കളിക്കാരായ ഫെറാന്‍ കൊറോമിനസ്, മാനുവല്‍ ലന്‍സരോട്ടെ എന്നിവരെയാണ്. ഇരുവരും ചേര്‍ന്ന് 30 ഗോളുകളാണ് അടിച്ചു കൂട്ടിയത്. അതേ പോലെ പൂനെ സിറ്റി മാഴ്‌സലീഞ്ഞോ, അല്‍ഫരോ എന്നിവരേയും ബംഗളൂരു ഛേത്രി, മിക്കു എന്നിവരേയും. എന്നാല്‍ ചെന്നൈയ്ക്ക് എടുത്തു പറയാന്‍ ഇത്തരം പേരുകളില്ല. ഓരോ ദിവസവും അവര്‍ക്ക് വേണ്ടി ഒരോ കളിക്കാരാണ് ഉദിച്ചുയരുന്നത്.
'ഞങ്ങളുടെ ഗോളുകള്‍ വരുന്നത് പലരില്‍ നിന്നാണ്. ആക്രമിക്കുന്നവര്‍ക്ക് ഗോള്‍ കണ്ടെത്താന്‍ കഴിയാത്തപ്പോള്‍ ടീമിലെ മറ്റൊരാളായിരിക്കും ലക്ഷ്യം കാണുന്നത്. പുനെയ്‌ക്കെതിരേ ഞങ്ങളുടെ ഗോള്‍ നേടിയത് സെറിനോ ആയിരുന്നു. ബംഗളൂരുവിനെതിരേ ധനപാലും. അതു പോലെ റാഫേല്‍ അഗുസ്‌തോ, റെനെ മെഹലിക്, മൊഹമ്മദ് റാഫ്, ഗ്രിഗറി, ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ് തുടങ്ങി മിക്കവരും ഗോളുകള്‍ നേടിയിട്ടുണ്ട്. ഞങ്ങളുടെ ബെഞ്ച് സ്‌ട്രെങ്തും മികച്ചതാണ്.' ഗോവയുമായുള്ള കളിക്ക് മുന്‍പ് ചെന്നൈ ക്യാപ്റ്റന്‍ ജെജെ പറഞ്ഞു.
'മികച്ചൊരു മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഞങ്ങള്‍ക്കുള്ളത്. ഹെഡ്ഡ് ഓഫ് സ്പാര്‍ട്‌സ് സയന്‍സ് നിയല്‍ ക്ലാര്‍ക്ക് എല്ലാവരേയും ആരോഗ്യത്തോടെ നിര്‍ത്തുന്നു. ബെഞ്ചിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കുക എന്നതാണ് ഇപ്പോള്‍ പ്രയാസം.' ചെന്നൈ ടീം കോച്ച് ജോണ്‍ ഗ്രിഗറി പറഞ്ഞു.
25 കളിക്കാരില്‍ 24 പേരെയും അദ്ദേഹം കളിപ്പിക്കുകയുണ്ടായി. മൂന്നാം ഗോളി ഷാഹിന്‍ ലാല്‍ മെലോലിയ്ക്ക് മാത്രമാണ് ഇതുവരെ ഒരവസരം കിട്ടാതെ പോയത്. കളിയുടെ അവസാന 15 മിനുട്ടിലാണ് ചെന്നൈയിന്‍ ഭൂരിപക്ഷം കളിയിലും കൂടുതല്‍ ഗോളുകള്‍ നേടിയത്. 24 ല്‍ 11 ഗോളുകള്‍ വന്നതും ഈ സമയത്താണ്. ടീമില്‍ തനിക്ക് ഏറെ വിശ്വസമുണ്ടെന്നാണ് കോച്ച് പറയുന്നത്. 90 മിനുട്ടും ഉര്‍ജ്ജം പോകാതെ കളിക്കാന്‍ കഴിയുന്ന ടീമംഗങ്ങളില്‍ ആരും ഗോളടിക്കാം എന്നതാണ് ഈ ആത്മവിശ്വാസത്തിന് പിന്നിലെ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."