ലാല്‍റുവതാര 2021 വരെ കേരള ബ്ലാസ്റ്റേഴ്സില്‍ തുടരും
കൊച്ചി: മലയാളി താരം സി.കെ വിനീതിനെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതിരോധ താരം ലാല്റുവതാരയുമായുള്ള കരാര്‍ 2021 വരെ നീട്ടി കേരള ബ്ലാസ്റ്റേഴ്സ്. മൂന്ന് വര്‍ഷത്തേക്ക് കൂടി 23കാരന് ബ്ലാസ്റ്റേഴ്സില്‍ തുടരും. യുവ താരങ്ങളായ ജാക്കിചന്ദ് സിങിനെ ഗോവ എഫ്.സിയും മിലന് സിങിനെ മുംബൈ സിറ്റിയും റാഞ്ചിയതിന് പിന്നാലെയാണ് സീസണില്‍ മികച്ച പ്രകടനം നടത്തിയ ലാല്റുവതാരയെ ബ്ലാസ്റ്റേഴ്സ് നിലനിര്‍ത്തിയത്. കഴിഞ്ഞ ഐ ലീഗ് സീസണിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് പ്ലയര്‍ ഡ്രാഫ്റ്റിലൂടെ സൂപ്പര്‍ ലീഗില്‍ എത്തിയ ലാല്‍റുവതാര സീസണില്‍ 17 മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സിന്റെ ജഴ്സിയണിഞ്ഞു. സസ്പെന്ഷന് മൂലം ഒരു മത്സരത്തില്‍ മാത്രമാണ് കളത്തിലിറങ്ങാതിരുന്നത്. സെന്റര്‍ ബാക്ക്, ലെഫ്റ്റ് ബാക്ക്, റൈറ്റ് ബാക്ക് പൊസിഷനുകളിലെ തിളക്കമേറിയ പ്രകടനമാണ് താരത്തെ നിലനിര്‍ത്താന്‍ മാനേജ്മെന്റിനെ പ്രേരിപ്പിച്ചത്.
അതിനിടെ ഒരുകോടി വില നല്കി ടീമില്‍ എത്തിച്ച മലയാളി താരം സി.കെ വിനീതിനെ ഒഴിവാക്കാനുള്ള നീക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് എന്നാണ് പുറത്ത് വരുന്ന സൂചന. മോശം ഫോമിലായ വിനീതിന് ഇത്തവണ കാര്യമായൊന്നും ടീമിന് വേണ്ടി ചെയ്യാനായിരുന്നില്ല. സൂപ്പര്‍ കപ്പിന് പിന്നാലെ വിനീതിനെ ബ്ലാസ്റ്റേഴ്സില്‍ നിന്ന് ഒഴിവാക്കിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."