HOME
DETAILS
MAL
ഹൃദയം പൊട്ടി അമ്മയും സഹോദരിയും
backup
June 01 2016 | 23:06 PM
കൊട്ടിയം: മുഖത്തല എം.ജി.റ്റി.എച്ച്.എസില്‍ നിഷാന്തിന്റെ ആദ്യദിനമായിരുന്നു ഇന്നലെ.
പ്രിയകൂട്ടുകാരന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഹൈസ്കൂള്‍ പഠനത്തിനായി നിഷാന്ത് ഇവിടേക്കു വന്നത്. ദുരന്ത വാര്‍ത്ത നിഷാന്തിന്റെ അമ്മ ബിന്ദുവിനെയും അനുജത്തി രേഷ്മയെയും തകര്‍ത്തു. ഉച്ചയ്ക്ക് 1.45 ഓടെ അപകടവാര്‍ത്തയറിഞ്ഞ് നിഷാന്തിനെ കൊണ്ടുപോയ അയത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിയ അമ്മയെയും അനുജത്തിയെയും ചേതനയറ്റ മൃതശരീരമാണ് വരവേറ്റത്.
തളര്‍ന്നു വീണ ഇരുവരെയും തൃക്കോവില്‍വട്ടം ഗ്രാമ പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് മുഖത്തലയ്ക്ക് സ്കൂളില്‍ നിന്ന് അരകിലോമീറ്റര്‍ മാത്രംഅകലെയുള്ള പാങ്കോണത്തെ വീട്ടിലെത്തിക്കുകയായിരുന്നു.
അവന് തന്നെ വാശി പിടിച്ചിട്ടാണ് മുഖത്തല സ്കൂളില്‍ അവനെ ചേര്‍ത്തതെന്ന് കരച്ചിലിനിടയില്‍ അമ്മ വിളിച്ചു പറയുന്നുണ്ടായി
രുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."