രാസവസ്തുക്കളും പെട്രോളിയം ഉല്‍പ്പന്നങ്ങളും സൂക്ഷിക്കുന്ന ഗോഡൗണുകള്‍ നാട്ടുകാര്‍ക്ക് ഭീഷണിയാവുന്നു
കൊച്ചി: വേനല്‍ കടുത്തതോടെ ജില്ലയില്‍ തീപിടുത്തവും പതിവാകുന്നു. ഏലൂര്‍, എടയാര്‍, കളമശ്ശേരി, തൃക്കാക്കര പ്രദേശങ്ങളില്‍ രാസവസ്തുക്കള്‍, പൊട്രോളിയം ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കുന്ന നിരവധി ഗോഡൗണുകള്‍ പ്രവര്‍ത്തിക്കുന്നണ്ട്.
സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചു ഉന്നത സ്വാധീനം ഉപയോഗിച്ചാണ് സുരക്ഷാ സൗകര്യങ്ങളും പ്രവര്‍ത്തനാനുമതിയുമില്ലാതെ ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം. മിക്കയിടത്തും അഗ്നിശമനാ ഉപകരണങ്ങള്‍ പോലും സ്ഥാപിച്ചിട്ടില്ല. ജനവാസ മേഖലകളിലാണ് ഇത്തരം ഗോഡൗണുകളുടെ പ്രവര്‍ത്തനം.
നിയമം ലംഘിച്ചു പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ നാട്ടുകാര്‍ പരാതികള്‍ നല്‍കിയെങ്കിലും നടപടികള്‍ ഉണ്ടായിട്ടില്ല. രാഷ്ട്രീയ സ്വാധീനമുള്ള അനധികൃത സ്ഥാപനങ്ങള്‍ക്കെതിരേ നടപടി എടുക്കാന്‍ ജില്ലാഭരണകൂടം ഉള്‍പ്പടെ മടിച്ചു നില്‍ക്കുകയാണ്.
ഇത്തരം ഗോഡൗണുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്ന പഞ്ചായത്ത്, മുനിസിപ്പല്‍, കൊച്ചിന്‍ കോര്‍പ്പറേഷന്‍ തുടങ്ങിയ കാര്യാലയങ്ങള്‍ക്കും പേരിനു പോലും അഗ്നിശമന സംവിധാനങ്ങളില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."