HOME
DETAILS
MAL
പ്രതിഷേധ യോഗം നടത്തി
backup
March 09 2018 | 23:03 PM
വൈക്കം: പാലക്കാട് അട്ടപ്പാടിയില്‍ ദാരുണമായി കൊലചെയ്യപ്പെട്ട മധുവിന്റെ കൊലപാതകരെ എല്ലാവരെയും അറസ്റ്റു ചെയ്യണമെന്നും ആദിവാസികളെ സാമ്പത്തികമായും സാമൂഹ്യമായും ഇല്ലാതാക്കുന്ന ശക്തികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരണമെന്നും ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം.കപിക്കാട് ആവശ്യപ്പെട്ടു.
വൈക്കം ബോട്ടുജെട്ടി മൈതാനിയില്‍ വൈക്കം നവോത്ഥാന ചരിത്ര പഠനകേന്ദ്രം നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഐ.എം.എസ്.എസ് സംസ്ഥാന പ്രസിഡന്റ് മിനി കെ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. രാജന് അക്കരപ്പാടം അധ്യക്ഷത വഹിച്ചു. പ്രേംകുമാര്‍, എം.കെ കണ്ണന്, സി.എം ദാസപ്പന്, അനില ബോസ്, വൈക്കം ബാബു, എന്‍.വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."