HOME
DETAILS
MAL
ക്യാന്‍സര്‍ രോഗികള്‍ക്ക് ഓട്ടോ തൊഴിലാളികളുടെ കൂട്ടായ്മ
backup
March 09 2018 | 23:03 PM
വൈക്കം: ചികിത്സയ്ക്ക് മാര്‍ഗമില്ലാതെ വിഷമിക്കുന്ന നിര്‍ദ്ധനരായ ക്യാന്‍സര്‍ രോഗികള്‍ക്കു താങ്ങേകാന്‍ ഓട്ടോറിക്ഷാ തൊഴിലാളികളുടെ കൂട്ടായ്മ. വലിയകവല ഫ്രണ്ട്‌സ് ഓട്ടോ ഡ്രൈവേഴ്‌സ് യൂനിയനാണ് ഈ ജീവകാരുണ്യ പ്രവര്‍ത്തനം ആവിഷ്‌ക്കരിച്ചത്.
യൂനിയന്റെ നേതൃത്വത്തില്‍ നടത്തുന്ന ലോട്ടറി വില്‍പ്പനയില്‍ ലഭിക്കുന്ന മുഴുവന്‍ ലാഭവും ക്യാന്‍സര്‍ രോഗികള്‍ക്കും മറ്റു നിര്‍ദ്ധനര്‍ക്കും വേണ്ടി മാറ്റുകയാണ്. പദ്ധതി 15ന് വൈകിട്ട് അഞ്ചിന് വലിയകവലയില്‍ ജോ: ആര്‍.ടി.ഒ പി.വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. എസ്.ഐ എം.സാഹില്‍ ചികിത്സാ സഹായം വിതരണം ചെയ്യും. യൂനിയന്‍ പ്രസിഡന്റ് പി.പ്രകാശന്‍ അധ്യക്ഷത വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."