നെല്‍വയലുകള്‍ തരിശിടുന്നതിനെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും: മന്ത്രി വി.എസ് സുനില്‍കുമാര്‍
കോട്ടയം: കൃഷിഭൂമി തരിശിടുന്നവര്‍ക്കെതിരെ കര്‍ശനമായ ശിക്ഷണനടപടികള്‍ എടുക്കുന്ന തരത്തിലുള്ള ഭേദഗതികള്‍ നിലവിലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ കൊണ്ടുവന്നിട്ടുള്ളതായി കൃഷിമന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍.
മെത്രാന്‍കായലില്‍ രണ്ടാംഘട്ട നെല്‍കൃഷിയുടെ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 404 ഏക്കര്‍ സ്ഥലത്താണ് ഇത്തവണ കൃഷിയിറക്കിയത്. ഇനിമുതല്‍ നെല്‍വയല്‍ തരിശിട്ടുകഴിഞ്ഞാല്‍ സര്‍ക്കാര്‍ അവ വ്യക്തികളില്‍നിന്ന് പിടിച്ചെടുത്ത് കൃഷിചെയ്യുന്നതായിരിക്കും. കുടുംബശ്രീകള്‍, തദ്ദേക സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും കൃഷി ചെയ്യുക. മാത്രമല്ല കൃഷിഭൂമി തരിശ്ശിടുന്നവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പു ചുമത്തി ശിക്ഷണനടപടി സ്വീകരിക്കുന്നതിന് പുതിയ ഓഡിനന്‍സ് കൊണ്ടു വന്നിട്ടുള്ളതായും മന്ത്രി പറഞ്ഞു.
വര്‍ഷങ്ങളായി തരിശുകിടന്ന മെത്രാന്‍കായലില്‍ കഴിഞ്ഞ വര്‍ഷമാണ് കൃഷിവകുപ്പിന്റെ തരിശുനില നെല്‍ക്കൃഷി പദ്ധതിപ്രകാരം കൃഷി പുനരാരംഭിച്ചത്. ഒന്നാഘട്ടത്തില്‍ 300 ഏക്കര്‍ നെല്‍കൃഷിചെയ്തപ്പോള്‍ രണ്ടാം ഘട്ട ത്തില്‍ 404 ഏക്കറില്‍ പൂര്‍ണമായൂം കൃഷിചെയ്യാന്‍ സാധിച്ചു.
സുരേഷ് കുറുപ്പ് എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ കൂടിയ കൊയ്ത്തുത്സവ ചടങ്ങില്‍ കൃഷിഡയറക്ടര്‍ എ.എം. സുനില്‍കുമാര്‍, പഞ്ചായത്തു പ്രസിഡന്റ് സാലിമോന്‍ മറ്റുജനപ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."