HOME
DETAILS

കുട്ടികള്‍ക്കായി 10 ലക്ഷം രൂപാ ചെലവില്‍ പാര്‍ക്ക് ഏറ്റുമാനൂര്‍, ശിശു സൗഹൃദ നഗരസഭയാകാന്‍ ഒരുങ്ങുന്നു

  
backup
March 09 2018 | 23:03 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%bf-10-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82



ഏറ്റുമാനൂര്‍: ഏഴരപൊന്നാനകളുടെ നാട് ശിശുസൗഹൃദമാക്കാനുള്ള പദ്ധതികളുമായി ഏറ്റുമാനൂര്‍ നഗരസഭ. കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള ഒട്ടനേകം പരിപാടികളാണ് കരട് പദ്ധതി രേഖയില്‍ ഉള്‍കൊള്ളിച്ചിട്ടുള്ളത്. ഒപ്പം ബാലവേലയും ബാലഭിക്ഷാടനവും പൂര്‍ണമായും നിരോധിക്കും. കുട്ടികള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ തടയിടുന്നതിനും സ്‌കൂളുകളില്‍ മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗം ഇല്ലാതാക്കുന്നതിനുമുള്ള കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിക്കാനും പദ്ധതിയുണ്ട്.
എല്ലാ വാര്‍ഡുകളിലും ബാലവാര്‍ഡ് സഭകള്‍ രൂപീകരിക്കുന്നതിനും അവയുടെ പ്രവര്‍ത്തനങ്ങള്‍ക്കുമായി അടുത്ത ബജറ്റില്‍ ഒന്നര ലക്ഷം രൂപ മാറ്റിവെക്കാനാണ് തീരുമാനം. പത്ത് ലക്ഷം രൂപാ ചെലവില്‍ കുട്ടികള്‍ക്കായി പാര്‍ക്ക് നിര്‍മ്മിക്കുവാനും വനിതാ - ശിശു ലൈബ്രറിയുടെ പ്രവര്‍ത്തനം ആരംഭിക്കാനും പദ്ധതിയുണ്ട്. പതിനാല് വാര്‍ഡുകളില്‍ അംഗന്‍വാടികള്‍ക്കായി പുതിയ സ്ഥലം കണ്ടെത്തും.
നിലവിലുള്ള അംഗന്‍വാടികള്‍ നവീകരിക്കും. 45 അംഗന്‍വാടികള്‍ക്കും മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതോടൊപ്പം പ്രത്യേകം ജലസംഭരണികളും നിര്‍മ്മിക്കും. അംഗന്‍വാടികള്‍ക്ക് ആവശ്യമായ കളിപ്പാട്ടങ്ങളോടൊപ്പം സൗജന്യമായി മെത്തകളും വിതരണം ചെയ്യും. ശിശുസൗഹൃദ പെയിന്റിംഗിനായി ഓരോ അംഗന്‍വാടിക്കും 25000 രൂപ വീതം അനുവദിക്കും. കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉന്നമനത്തിനുള്ള പരിശീലനങ്ങള്‍, സെമിനാറുകള്‍, പഠനയാത്രകള്‍ എന്നിവ സംഘടിപ്പിക്കും. ഇതിന് പ്രത്യേക തുക അടുത്ത ബജറ്റില്‍ വകയിരുത്തും.
നഗരസഭാ പരിധിയിലെ എല്ലാ സ്‌കൂളുകള്‍ക്കും കുടിവെള്ള സൗകര്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം സ്‌കൂളുകളില്‍ നിരീക്ഷണ ക്യാമറകള്‍ നിര്‍ബന്ധമാക്കും. ചില്‍ഡ്രന്‍സ് ലൈബ്രറി പുനരുദ്ധരിക്കും.
ഏറ്റുമാനൂര്‍ സ്വകാര്യബസ് സ്റ്റാന്റിലേക്കുള്ള കവാടത്തിനും ചിറക്കുളത്തിനും അരികില്‍ നിര്‍മ്മിക്കാനുദ്ദേശിച്ച ഷോപ്പിംഗ് കോംപ്ലക്‌സ് കം മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ തുക വകയിരുത്തിയിരുന്നുവെങ്കിലും പണികല്‍ ആരംഭിക്കാനായിരുന്നില്ല. കെട്ടിടനിര്‍മ്മാണത്തിന് സമര്‍പ്പിച്ച പ്ലാനിലെ അപാകതകള്‍ ചൂണ്ടികാട്ടി സാങ്കേതിക അനുമതി നിഷേധിച്ചതോടെ പദ്ധതി അവതാളത്തിലാകുകയായിരുന്നു.
ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് ആയിരുന്ന കാലം മുതല്‍ ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണത്തിനുള്ള നീക്കം നടക്കുന്നതാണ്. ഇതിനായി ഈ പ്രദേശത്തെ കയ്യേറ്റവും ഒഴിപ്പിച്ചെടുത്തിരുന്നു. പ്ലാനിലെ അപാകതകള്‍ പരിഹരിച്ച് വീണ്ടും അനുമതിക്കായി സമര്‍പ്പിക്കുകയാണെന്ന് നഗരസഭാ ചെയര്‍മാന്‍ ജോയി മന്നാമല പറഞ്ഞു.നഗരസഭയുടെ പുതിയ ഓഫീസ് സമുച്ചയത്തിനായി മൂന്ന് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഊറ്റക്കുഴി ഭാഗത്ത് ഇന്‍ഡോര്‍ സ്റ്റേഡിയത്തിനുള്ള പഠനങ്ങള്‍ നടത്താനും ഐ.ടി.പാര്‍ക്ക് സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്. ഇതിനിടെ പഴയ പഞ്ചായത്ത് ഓഫീസ് പൊളിച്ച് മിനി സിവില്‍ സ്റ്റേഷന്റെ നിര്‍മ്മാണം നടത്തണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നു.
നഗരസഭാ ആസ്ഥാനത്തിനോടും സ്വകാര്യ ബസ് സ്റ്റാന്റിനോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മത്സ്യമാര്‍ക്കറ്റ് ഇവിടെ നിന്നും മാറ്റി നഗരസഭയുടെ വികസനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  11 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  24 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  31 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  2 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago