കുറത്തിക്കുടിയില്‍ സംയുക്ത മെഡിക്കല്‍ ക്യാമ്പ് നടത്തി
അടിമാലി: അടിമാലി ഗ്രാമ പഞ്ചായത്തിന്റെയും ദേവിയാര്‍ കോളനി പി.എച്ച്.സി , അടിമാലി എന്‍.എച്ച്.എം. ആയുര്‍വ്വേദ ഡിസ്പെന്‍സറി, ചില്ലിത്തോട് സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക വനിതാ ദിനത്തില്‍ കുറത്തികുടിയില് മെഡിക്കല്‍ ക്യാമ്പ് നടത്തി.
കുറത്തിക്കുടി മള്‍ട്ടി ഗ്രേഡ് ലേണിംഗ് സെന്ററില്‍ നടന്ന ക്യാമ്പ് ദേവിയാര്‍ കോളനി പി.എച്ച്.സി യിലെ ്രൈടബല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആനി ബസന്റ് ഉദ്ഘാടനം ചെയ്തു. ചില്ലിത്തോട് സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ആര് പ്രദീപ് അധ്യക്ഷത വഹിച്ചു. രാജാക്കാട് ഗവ. ആയുര്‍വ്വേദ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.എസ് നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി. ക്യാമ്പിനോടനുബന്ധിച്ച് പള്‍സ് പോളിയോ തുള്ളിമരുന്നു വിതരണം, പ്രതിരോധ കുത്തിവയ്പുകള്‍ , പലിയേറ്റീവ് പരിചരണ ഭവന സന്ദര്‍ശനങ്ങള്‍ എന്നിവയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."