സെക്രട്ടറിയേറ്റ് ധര്‍ണ വിജയിപ്പിക്കും: പ്രവാസി ലീഗ്
പാലക്കാട്: പ്രവാസി ക്ഷേമ പ്രവര്‍ത്തങ്ങളും പുരധിവാസ നടപടികളും വെറും കടലാസില്‍ മാത്രം ഒതുങ്ങുന്നതിലും പ്രവാസികളോട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന അവഗണനക്ക് എതിരിലും കേരള പ്രവാസിലീഗ് സംസ്ഥാന കമ്മിറ്റി ഈ മാസം 13ന് സെക്രട്ടറിയേറ്റ് കവാടത്തില്‍ നടത്തുന്ന പ്രധിഷേധ ധര്‍ണ വിജയിപ്പിക്കാന്‍ പാലക്കാട് ജില്ലാ പ്രവര്‍ത്തക സമിതി തീരുമാനിച്ചു.
വിശന്നു വലഞ്ഞ് നടന്ന ആദിവാസി യുവാവ് മധുവിന്റെ കൊലപാതകം കേരളത്തിന് അപാനമാണെന്നും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ പരിഷ്‌കൃത സമൂഹത്തില്‍ നടക്കാന്‍ പാടില്ലാത്തതാണെന്നും യോഗം അഭിപ്രായപ്പെട്ടു
യോഗത്തില്‍ പ്രസിഡന്റ് എം. വീരാന്‍ഹാജി അധ്യക്ഷനായി. എം.എസ് അലവി ഉദ്ഘാടനം ചെയ്തു.
സി. അബ്ദു കൂടല്ലൂര്‍, കുഞ്ഞറമു ഹാജി, പി. ആലിഹാജി, ബാപ്പുട്ടി നാലകത്ത്, എ. ഹമീദ് ഹാജി, ഹബീബ്‌കോയ തങ്ങള്‍, പാലക്കല്‍ ബാപ്പുട്ടി, യുസഫ് ആനക്കര, മൊയ്ദു ചാലിശ്ശേരി, സൈദ് അലവി പൂളക്കാട് പ്രസംഗിച്ചു. കെ.വി മുസ്തഫ സ്വാഗതവും എം.പി.എ ബക്കര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."