HOME
DETAILS
MAL
മാലിന്യ സംസ്കരണത്തിന് ഒരു കോടി
backup
March 09 2018 | 23:03 PM
ആലത്തൂര്‍: ഗ്രാമപഞ്ചായത്ത് അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് ടി.ജി. ഗംഗാധരന് ആമുഖപ്രസംഗത്തില്‍ ഭവനം, മാലിന്യ സംസ്കരണം, കുടിവെള്ളം, കൃഷി എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് പറഞ്ഞു. വൈസ് പ്രസിഡന്റ് കെ. രമ ബജറ്റ് അവതരിപ്പിച്ചു. എല്ലാവര്ക്കും വീട് എന്ന ലക്ഷ്യത്തോടെ ഭവന പദ്ധതിക്കായി 15 കോടി രൂപയും മാലിന്യ മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ മാലിന്യ സംസ്കരണണത്തിന് ഒരു കോടി രൂപയും സമ്പൂര്‍ണ കുടിവെള്ള പദ്ധതിക്കായി ഒരു കോടി രൂപയും കൃഷി മേഖലക്കായി ഒരു കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."