ദാഹജലത്തിന് സമരം നടത്തേണ്ടി വരുന്നത് ദുര്യോഗം: ആഷാ മേനോന്‍
മുതലമട: ദാഹജലത്തിനു വേണ്ടി സമരം നടത്തേണ്ടി വരുന്നത് ജനതയുടെ ദുര്യോഗമാണെന്ന് ആഷാ മേനോന്‍. മീങ്കര ഡാമിലേക്ക് മൂലത്തറയില്‍ നിന്ന് വെള്ളം എത്തിക്കണമെന്നാവശ്യപ്പെട്ട് മീങ്കര ചുള്ളിയാര്‍ ജലസംരക്ഷണ സമിതി കാമ്പ്രത്ത് ചള്ളയില്‍ നടത്തിയ അനിശ്ചിതകാല സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു ലക്ഷം കുടുംബങ്ങള്‍ ജീവജലത്തിനായി പകച്ചു നില്‍ക്കുന്ന അവസ്ഥ പരിതാപകരമാണ്. ഉദ്യോഗസ്ഥരുടെ വാക്കുകള്‍ ദാഹം ശമിപ്പിക്കില്ല. ദാഹത്തിന് ജലം തന്നെയാണ് വേണ്ടത്. വെള്ളത്തിനു വേണ്ടിയുള്ള സമരം നടത്തുന്നത് വിജയിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
ജലത്തിനായി ജനത്തെ ചൂഷണം ചെയ്യപ്പെടുന്ന ശരിയല്ല. ദാഹം മൂലം വാക്കുകള്‍ പതറി പോകുന്ന അവസ്ഥ നാല് പഞ്ചായത്തുകളില്‍ ഉണ്ടാവരുത്.
ജലത്തിനു വേണ്ടി സഹനസമരത്തിന്റെ വഴില്ലാതെ മറ്റുവഴിയില്ല. കുടിവെള്ളത്തിന്റെ കാര്യത്തില്‍ അധികാരികള്‍ പ്രതികാര ബുന്ധി സ്വീകരിക്കരുത്.
വെള്ളമില്ലാതെ രണ്ടാം വിള ഉപേക്ഷിക്കേണ്ട അവസ്ഥ ഉണ്ടായി. ഇനി ദാഹജലം കിട്ടാത്ത അവസ്ഥയുണ്ടാവരുത് എന്ന് സാഹിത്യ നിരൂപകനായ ആഷാ മേനോന്‍ പറഞ്ഞു.
എ.എന്‍ അനുരാഗ് അധ്യക്ഷനായി. മുന്‍ എം.എല്‍.എ കെ.എ. ചന്ദ്രന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ശെല്‍വന്‍, പഞ്ചായത്ത് അംഗം എം. സുരേന്ദ്രന്‍, ആര്‍. അരവിന്ദാക്ഷന്‍, സി. പ്രഭാകരന്‍, ഷംസുദീന്‍, സി.കെ. പഴണിമല, ശെല്‍വന്‍, സക്കീര്‍ ഹുസൈന്‍, പി.പി ചന്ദ്രന്‍, സതീഷ്, അമാനുള്ള, സജേഷ്ചന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."