വനിതാ പട രംഗത്ത് നിര്‍മാണമേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ വടക്കാഞ്ചേരി നഗരസഭ
വടക്കാഞ്ചേരി : നിര്‍മ്മാണമേഖലയിലെ കടുത്ത തൊഴിലാളി ക്ഷാമത്തിനു പരിഹാരം കാണുന്നതിനു കര്‍മ്മപദ്ധതിയുമായി വടക്കാഞ്ചേരി നഗരസഭ. വനിതാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പദ്ധതിയുടെ ഭാഗമായി അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ട 30 വനിതകള്‍ക്കു നിര്‍മ്മാണമേഖലയില്‍ പരിശീലനം നല്‍കുകയും ലേബര്‍ബാങ്ക് പ്രവര്‍ത്തനമാരംഭിയ്ക്കുകയും ചെയ്തു. കോസ്റ്റ് ഫോര്‍ഡിന്റെ സഹകരണത്തോടെ പരിശീലനം പൂര്‍ത്തീകരിച്ചവര്‍ ലൈഫ്മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള വീട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. ലേബര്‍ ബാങ്കിന്റെ പ്രവര്‍ത്തനോദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് നിര്‍വ്വഹിച്ചു.
കുടുംബശ്രീ കള്‍ക്ക് എന്‍.യു.എല്‍.എം ഫണ്ട് വിതരണവും നടന്നു. 317 അയല്‍കൂട്ടങ്ങള്‍ക്കു 10,000 രൂപ വീതവും പത്തു എ.ഡി.എസുകള്‍ക്കു 50,000 രൂപ വീതവുമാണു വിതരണം ചെയ്തത്. സാക്ഷരതാ മിഷന്‍ തുല്യതാ പരീക്ഷയില്‍ മികച്ച വിജയം നേടിയവരെ ചടങ്ങില്‍ വെച്ചു അനുമോദിച്ചു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ സംയോജിപ്പിച്ചു 10 കോടി രൂപയുടെ വികസന പദ്ധതികള്‍ ആവിഷ്‌കരിു് നടപ്പിലാക്കുമെന്നു ശിവപ്രിയ സന്തോഷ് അറിയിച്ചു. വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ എന്‍.കെ പ്രമോദ്കുമാര്‍, എം.ആര്‍ സോമനാരായണന്‍, ലൈല നസീര്‍, ജയ പ്രീത മോഹന്‍, ടി.എന്‍ ലളിത, സിറ്റി പ്രൊജക്റ്റ് ഓഫീസര്‍ കെ. വിജയപ്രകാശ്, എ. സിജുകുമാര്‍, മിനി അരവിന്ദന്‍ , സിനി സുനില്‍ കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."