സ്വാമി വിരജാനന്ദ തീര്‍ത്ഥ നവതിയുടെ നിറവില്‍: ജ്ഞാനാശ്രമത്തില്‍ നാരായണീയ ജ്ഞാനയജ്ഞം
വടക്കാഞ്ചേരി : പാര്‍ളിക്കാട് വ്യാസ ഗിരി ജ്ഞാനാ ശ്രമം മഠാധിപതിയും മാനേജിങ് ട്രസ്റ്റിയുമായ സ്വാമി വിരജാനന്ദ തീര്‍ത്ഥ നവതിയുടെ നിറവില്‍. തൊണ്ണൂറാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ചു വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളതായി ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിര്‍മുക് തം എന്ന പേരില്‍ നടത്തുന്ന ശ്രീമദ് നാരായണീയ ജ്ഞാനയജ്ഞമാണ് പ്രധാന പരിപാടി. 11 മുതല്‍ 18 വരെയാണ് യഞ്ജം. ആചാര്യഭാഷണം, നാമസങ്കീര്‍ത്ഥന പ്രദിക്ഷണം, ആ രതി, ഭജന്‍സ്, ഭക്തിഭോജനം എന്നിവയും ഉണ്ടാകും. ശിവഗിരി ട്രസ്റ്റ് അംഗം സ്വാമി ശിവ സ്വരൂപാനന്ദ , ചിന്മയ മിഷനിലെ ബ്രഹ്മചാരിണി ദര്‍ശിക ചൈതന്യ, കുമാരി ശ്രുതി തേനൂര്‍, സ്വാമി പുരുഷോത്തമാനന്ദ സരസ്വതി, കെ. വിജയന്‍ മേനോന്‍ , തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തും. സ്വാമി നിഗമാനന്ദ തീര്‍ത്ഥയാണ് യഞ് ജാചാര്യന്‍. 18 ന് കാലത്ത് നടക്കുന്ന യഞ്ജസമര്‍പ്പണ ചടങ്ങിന് ശേഷം നവതി ആഘോഷത്തിന്റെ ഭാഗമായി ഗുരുപൂജയും, അനുഗ്രഹ പ്രവചനങ്ങളും ഉണ്ടാകും വാര്‍ത്താ സമ്മേളനത്തില്‍ സ്വാമി പൂര്‍ണ്ണാനന്ദ തീര്‍ത്ഥ, സ്വാമി പ്രശാന്താനന്ദ, സ്വാമിശുദ്ധ വിഗ്രഹ സ്വരൂപാനന്ദ, സ്വാമി വിരജാനന്ദ, കെ. വിജയന്‍ മേനോന്‍ , ചന്ദ്രമോഹന്‍ കുമ്പളങ്ങാട് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."