ശാസ്ത്ര , സാങ്കേതിക, വിദ്യാഭ്യാസ മേഖലകളില്‍ സഊദി-ബ്രിട്ടന്‍ സഹകരണം
റിയാദ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതമനുഭവിക്കുന്ന രാജ്യങ്ങള്‍ക്ക് സഹായകമേകാന്‍ സഊദി ബ്രിട്ടന്‍ സംയുക്ത പദ്ധതി. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നടത്തുന്ന ബ്രിട്ടന്‍ സന്ദര്‍ശനത്തോടനുബന്ധിച്ചു ബ്രിട്ടനിലെ വിവിധ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഇത്തരത്തിലൊരു സംരംഭത്തിന് തുടക്കം കുറിക്കുന്നത്.
ദുരിതമനുഭവിക്കുന്ന ഇത്തരം രാജ്യങ്ങളുടെ സാമ്പത്തിക രംഗം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ദീര്‍ഘകാല ധാരണകളാണ് ഇരു രാജ്യങ്ങഉം തമ്മില്‍ ഒപ്പുവച്ചത്. സഊദിയിലെ സഊദി ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റ് അതോറിറ്റി, ബ്രിട്ടനിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.
വരള്‍ച്ച, ആഭ്യന്തര കലഹം, ദാരിദ്ര്യം എന്നിവ മൂലം ദുരിതമനുഭവിക്കുന്ന രാജ്യങ്ങള്‍ക്കായിരിക്കും സഹായങ്ങള്‍ നല്‍കുക. നിലവില്‍ ഇരുരാജ്യങ്ങളുടെയും സഹായങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കു ലഭിക്കുന്നുണ്ട്. ഇതു കൂടുതല്‍ ശക്തമാക്കുകയും പുറമെ മറ്റു രാജ്യങ്ങളെയും ഇത്തരത്തില്‍ സഹായിക്കാനാണ് പദ്ധതി. ഇതിനു പുറമെ കിംഗ് സല്‍മാന്‍ റിലീഫ് സെന്ററും ബ്രിട്ടനിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റും തമ്മില്‍ സഹകരണ കരാറിലും ഏര്‍പ്പെട്ടിട്ടുണ്ട്.
കിരീടാവകാശിയുടെ ബ്രിട്ടന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് വിവിധ കരാറുകളിലും ഇരു രാജ്യങ്ങളെ തമ്മില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇരു രാജ്യങ്ങളിലെയും കമ്പനികള്‍ തമ്മില്‍ പതിനെട്ടു കരാറുകളിലാണ് ഒപ്പു വെച്ചത്. ഏകദേശം 2.13 ശതകോടി ഡോളര്‍ മൂല്യം വരുന്ന കരാറുകളിലാണ് ഒരു രാജ്യങ്ങളും തമ്മില്‍ ഏര്‍പ്പെട്ടത്. ആരോഗ്യം, നിക്ഷേപം, ഊര്‍ജ്ജം, നൂതന സാങ്കേതിക വിദ്യ എന്നിവയിലാണ് കരാറുകള്‍. വിഷന്‍ 2030 യുടെ ഭാഗമായി വൈജ്ഞാനിക വളര്‍ച്ചക്കും ശേഷിയും ഉയര്‍ത്തുകയും വരും തലമുറക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സഊദിയില്‍ വിദ്യഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനും കരാറുകളില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്.സഊദിയിലെ വിദ്യാഭ്യാസ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ള ഗവേഷണങ്ങള്‍, പാഠ്യപദ്ധതി തയാറാക്കല്‍ എന്നിവയിലും ധാരണയിലെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."