ശ്രീധരനെ തിരികെ വിളിക്കണം: മുഖ്യമന്ത്രിയ്ക്ക് ചെന്നിത്തലയുടെ തുറന്ന കത്ത്
തിരുവനന്തപുരം: ലൈറ്റ് മെട്രോയുടെ നടത്തിപ്പിനായി ഡി.എം.ആര്‍.സിയെയും ഇ ശ്രീധരനെയും തിരിച്ചു വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.
ഡിഎംആര്‍സിയെയും ഇ ശ്രീധരനെയും പിണക്കുന്നതിലൂടെ തിരുവനന്തപുരം, കോഴിക്കോട് മെട്രോകളുടെ പണി അനന്തമായി നീളുകയോ അസ്തമിക്കുകയോ ചെയ്യുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ശ്രീധരനെപ്പോലെ രാഷ്ട്രം ആദരിക്കുന്ന ഒരു പ്രതിഭാശാലിക്ക് വേദനയോടെ പിറന്ന മണ്ണിലെ ഒരു പദ്ധതിയില്‍നിന്നും, അത് ഏതു സാഹചര്യത്തിലായാലും പിന്മാറേണ്ടിവരുന്നത് കേരളീയര്‍ക്കാകെ അപമാനമാണെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
ശ്രീധരനെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ കൊച്ചിയില്‍ മനുഷ്യച്ചങ്ങലയ്ക്ക് നേതൃത്വം കൊടുത്തയാളാണല്ലോ അങ്ങ്. അതിനാല്‍ ശ്രീധരന്‍ ഇവിടെ ഉണ്ടാകേണ്ടആവശ്യകത അങ്ങേക്കും ബോധ്യമാകുമെന്ന് എനിക്കുറപ്പുണ്ട്- ചെന്നിത്തല കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."