HOME
DETAILS

നാഡീ വ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങള്‍

  
backup
March 10 2018 | 07:03 AM

%e0%b4%a8%e0%b4%be%e0%b4%a1%e0%b5%80-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%af%e0%b5%86-%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81

അപസ്മാരം 

സെറിബ്രല്‍ കോര്‍ട്ടക്‌സില്‍ നിന്ന് ആവേഗങ്ങളുമായി ബന്ധപ്പെട്ട് താളം തെറ്റിയതും അമിതമായതുമായ വൈദ്യുത ചാര്‍ജ് ഉണ്ടാകുന്നതാണ് അപസ്മാരത്തിന് കാരണം.
ലക്ഷണങ്ങള്‍ - രോഗി അബോധാവസ്ഥയിലാവുന്നു. പല്ല് കടിക്കുന്നു. വായില്‍ കൂടി നുരയും പതയും വരുന്നു. കൈകാലുകള്‍ തറയിലടിക്കുന്നു.
പേ വിഷബാധ - പേ വിഷം കേന്ദ്രനാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്. സസ്തനികളില്‍ പ്രത്യേകിച്ച് പട്ടികളില്‍ മാത്രം കാണുന്ന റാബീസ് വൈറസാണ് കാരണം. 4 മുതല്‍ 8 വരെ ആഴ്ചക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നു. രോഗബാധിതരുടെ കീഴ്ത്താടി തളരുന്നത് കൊണ്ട് വെള്ളം കുടിക്കാന്‍ പോലും കഴിയില്ല.

സ്‌ട്രോക്ക് 

മസ്തിഷ്‌കത്തിലെ രക്തക്കുഴലില്‍ ഉണ്ടാകുന്ന ത്രോംബോസിസിനെ സെറിബ്രല്‍ ത്രോംബോസിസ് എന്നു പറയുന്നു. ഇതിന്റെ ഫലമായി രക്ത പ്രവാഹത്തിന് തടസം വരുന്ന മസ്തിഷ്‌ക ഭാഗം പ്രവര്‍ത്തനരഹിതമാകുന്നു. മസ്തിഷ്‌കത്തിന്റെ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത് എന്നതിനെ ആശ്രയിച്ച് അതിനോട് ബന്ധപ്പെട്ട ശരീരഭാഗം തളരുന്നതിന് കാരണമാകുന്നു. ഈ അവസ്ഥയാണ് സ്‌ട്രോക്ക്.

മെനിന്‍ജൈറ്റിസ് 

മസ്തിഷ്‌കത്തിലെ സ്തരപാളികളായ മെനിജിസിന് അണുബാധ ഉണ്ടാക്കുന്നത് മെനിന്‍ജൈറ്റിസിന് കാരണമാകുന്നു. വൈറസ്, ബാക്ടീരിയ, ഫംഗസ്, പരാദങ്ങള്‍ തുടങ്ങിയവയാണ് രോഗം പരത്തുന്നത്.

രോഗലക്ഷണങ്ങള്‍

അല്‍ഷിമേഴ്‌സ് - സെറിബ്രല്‍ കോര്‍ട്ടക്‌സിലെ പ്രവര്‍ത്തനത്തിന്റെ താളം തെറ്റുന്നത് കൊണ്ടുണ്ടാകുന്ന രോഗമാണ് അല്‍ഷിമേഴ്‌സ്. ജനിതക തകരാറോ, കേന്ദ്രനാഡീ വ്യവസ്ഥയിലെ ന്യൂറോണുകളുടെ നാശമോ ഇതിന് കാരണമാകുന്നു. അസാധാരണ ഓര്‍മക്കുറവുണ്ടാക്കുന്ന ഈ രോഗം അറുപത് വയസിന് മുകളില്‍ പ്രായമുള്ളവരിലാണ് സാധാരണ കണ്ടുവരുന്നത്.

പാര്‍ക്കിന്‍സണ്‍ രോഗം 

മസ്തിഷ്‌കത്തിലെ പ്രേരക ന്യൂറോണുകള്‍ക്ക് നാശം സംഭവിക്കുമ്പോള്‍ ഡോപാമൈന്‍ എന്ന നാഡീയ പ്രേക്ഷകത്തിന്റെ ഉല്‍പാദനം കുറയുന്നതിന്റെ പ്രത്യാഘാതമായി ചില പേശികള്‍ സങ്കോചിക്കാനിടയാകുന്നു. ഇതിന്റെ ഫലമായി രോഗികള്‍ക്ക് കൈവിരല്‍ വിറയല്‍, പേശീ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ കഴിയാതെ വരിക തുടങ്ങിയവ അനുഭവപ്പെടുന്നു. 60 വയസ് പ്രായമുള്ളവരിലാണ് ഇതും കാണപ്പെടുന്നത്.

പോളിയോ മയലൈറ്റിസ് 

പൈക്കോര്‍ന വൈറസ് ആണ് രോഗകാരി. ശുചിത്വക്കുറവുമൂലമുണ്ടാകുന്ന ഈ രോഗം നാഡീവ്യവസ്ഥയെയാണ് ബാധിക്കുന്നത്. ശരീരം തളര്‍ന്നു പോവാനുള്ള സാധ്യത കൂടുതലാണ്.
കുഷ്ഠം - മൈകോ ബാക്ടീരിയം ലെപ്രേ എന്ന സൂക്ഷ്മജീവിയാണ് കുഷ്ഠമുണ്ടാക്കുന്നത്. സ്പര്‍ശന ശക്തി നഷ്ടപ്പെടുകയോ, പാടുകള്‍ ഉണ്ടാകുകയോ ചെയ്യുന്നതാണ് ആദ്യ ലക്ഷണം. പിന്നീട് വേദന അറിയാനുള്ള ശേഷി നഷ്ടപ്പെടുന്നു. വിരലുകള്‍ വളക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും അവയില്‍ വൈകല്യം ബാധിക്കുകയോ മുറിഞ്ഞു പോവുകയോ ചെയ്യുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago