റേഷന്‍ വിതരണ ക്രമം
കൊല്ലം: ഈ മാസം ജില്ലയിലെ ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് റേഷന്‍ കടകള്‍ വഴി സൗജന്യമായി 25 കിലോഗ്രാം അരിയും രണ്ടു രൂപ നിരക്കില്‍ അഞ്ചു കിലോഗ്രാം ഗോതമ്പും ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. എ.പി.എല്‍ കാര്‍ഡുടമകള്‍ക്ക് 8.90 രൂപ നിരക്കില്‍ ഏഴു കിലോഗ്രാം അരിയും 6.70 രൂപ നിരക്കില്‍ ഒരു കിലോഗ്രാം ഗോതമ്പും 15 രൂപ നിരക്കില്‍ രണ്ടു കിലോഗ്രാം ആട്ടയും ലഭിക്കും.
രണ്ടു രൂപയുടെ ഭക്ഷ്യധാന്യവിതരണ പദ്ധതിയില്‍ ഉള്‍പ്പെട്ട എ പി എല്‍ വിഭാഗക്കാര്‍ക്ക് പരമാവധി ഏഴു കിലോഗ്രാം അരി രണ്ടു രൂപ നിരക്കില്‍ ലഭിക്കും. എ എ വൈ വിഭാഗക്കാര്‍ക്ക് സൗജന്യമായി 35 കിലോഗ്രാം അരി ലഭ്യമാണ്. അന്നപൂര്‍ണ്ണ കാര്‍ഡുടമകള്‍ക്ക് മാസം 10 കിലോഗ്രാം അരി സൗജന്യം. ബി പി എല്‍എ എ വൈ വിഭാഗത്തിലുള്ളവര്‍ക്ക് ഒരംഗത്തിന് 13.50 രൂപ നിരക്കില്‍ 400 ഗ്രാം പഞ്ചസാര പ്രതിമാസം ലഭിക്കും. വൈദ്യുതീകരിച്ച വീടുള്ള കുടുംബങ്ങള്‍ക്ക് അര ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിക്കാത്ത വീടുള്ള കുടുംബങ്ങള്‍ക്ക് നാല് ലിറ്റര്‍ മണ്ണെണ്ണയും ലിറ്ററിന് 17 രൂപ നിരക്കില്‍ ലഭിക്കും. റേഷന്‍ വിതരണം സംബന്ധിച്ച പരാതികള്‍ 18004251550 എന്ന ടോള്‍ ഫ്രീ നമ്പരിലോ ജില്ലാ സപ്ലൈ ഓഫീസിലോ താലൂക്ക് സപ്ലൈ ഓഫീസുകളിലോ അറിയിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."