HOME
DETAILS
MAL
ബാര്‍ കോഴ: സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍
backup
March 10 2018 | 08:03 AM
തിരുവനന്തപുരം: ബാര്‍കോഴക്കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെ.പി സതീശനെതിരെ വിജിലന്‍സ് ഡയറക്ടര്‍ എന്‍ സി അസ്താന ആഭ്യന്തര സെക്രട്ടറിയ്ക്ക് കത്ത് നല്കി.
ബാര്‍കോഴക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കെ പി സതീശന്റെ ആരോപണം കോടതിയലക്ഷ്യമെന്നാണ് അസ്താനയുടെ നിലപാട്. കേസ് അട്ടിമറിക്കാന്‍ ശ്രമമുണ്ടായെന്ന് കെ. പി സതീശന് നേരത്തെ ആരോപിച്ചിരുന്നു.
ബാര്‍ക്കോഴ കേസുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചകളും ഹൈക്കോടതി വിലക്കിയിട്ടുള്ളതാണെന്നും അസ്താന കത്തില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."