HOME
DETAILS
MAL
ഇന്ത്യയും ഫ്രാന്‍സും 14 കരാറുകളില്‍ ഒപ്പുവച്ചു
backup
March 10 2018 | 10:03 AM
ന്യൂഡല്‍ഹി: ഇന്ത്യയും ഫ്രാന്‍സും 14 കരാറുകളില്‍ ഒപ്പുവച്ചു. ഇന്ത്യയില്‍ നാലു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് കരാറുകളില്‍ ഒപ്പുവച്ചത്. സുരക്ഷ, വ്യാപാരം, നിക്ഷേപ മേഖലകളിലൂന്നിയുള്ളതാണ് കരാറുകളെല്ലാം.
രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും മോദിയുമടക്കമുള്ളവര്‍ ചേര്‍ന്ന് നല്കിയ സ്വീകരണത്തിനു ശേഷമായിരുന്നു മോദിയും മക്രോണും തമ്മിലുള്ള കൂടിക്കാഴ്ച. നാലു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഫ്രഞ്ച് പ്രസിഡന്റ് മക്രോണും സംഘവും ഇന്ത്യയില്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."