HOME
DETAILS
MAL
ഫുല്‍പുര്‍, ഗൊരഘ്പുര്‍ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് നാളെ
backup
March 10 2018 | 12:03 PM
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഫുല്‍പുര്‍, ഗൊരഖ്പുര്‍ ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമാണ് ഗൊരഖ്പുര്‍. ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുന്ന എസ്.പി സ്ഥാനാര്‍ഥിക്ക് ബി.എസ്.പിയും കോണ്‍ഗ്രസും പിന്തുണ നല്‍കുന്നുണ്ട്.
കനത്ത സുരക്ഷയാണ് ഇരുമണ്ഡലങ്ങളിലും ഒരുക്കിയിരിക്കുന്നത്. 6500 അര്‍ധസൈനികരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്.
യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവര്‍ രാജിവച്ച സീറ്റിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇരു സീറ്റുകളിലെയും വിജയ പരാജയങ്ങള്‍ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാവും. എസ്.പി- ബി.എസ്.പി സഖ്യ പരീക്ഷണം വിജയിക്കുകയാണെങ്കില്‍ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഒന്നിച്ചു മത്സരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."