കുട്ടികളെ പിടിക്കാന്‍ പൊതുവിദ്യാലയങ്ങളില്‍ 'മികവുത്സവം'
മലപ്പുറം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ പിടിക്കുന്നതിന് സര്‍ക്കാരിന്റെ 'മികവുത്സവം'പദ്ധതി. പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കൂടുതല്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി സംഘടിപ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്്.
സ്‌കൂളുകള്‍ സ്വതന്ത്രമായോ സമീപപ്രദേശങ്ങളിലുള്ള എല്‍.പി സ്‌കൂളുകള്‍ സംയുക്തമായോ പരിപാടി സംഘടിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ബന്ധപ്പെട്ട സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പൊതുവിദ്യാഭ്യാസ സംരക്ഷണം എന്ന പേരില്‍ രണ്ടുവര്‍ഷമായി ഊര്‍ജിത പ്രവര്‍ത്തനം തുടങ്ങിയത്്. ഇതിന്റെ ഭാഗമായി സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യ വികസനം നടന്നുവരികയാണ്. പദ്ധതി നടപ്പാക്കിയതിന്റെ ഫലമായി സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ചേരുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിരുന്നു.
ഇതിന്റെ ഫലമായി വിദ്യാലയങ്ങളിലുണ്ടായ അക്കാദമിക മികവുകള്‍ ഉള്‍പ്പെടുത്തി ഏപ്രില്‍ 15നകം 'മികവുത്സവം' സംഘടിപ്പിക്കാനാണ് നിര്‍ദേശം. വിദ്യാര്‍ഥികളുടെ ഭാഷാ പരിജ്ഞാനം, ഗണിതം, ശാസ്ത്രം, സമൂഹശാസ്ത്രം എന്നീ വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ലഘുശാസ്ത്ര പരീക്ഷണമാണ് പരിപാടിയിലെ പ്രധാന ഇനം. നാല്‍പത് വസ്തുക്കള്‍ വേദിയില്‍ വച്ച് ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാന്‍ സദസിന് നിര്‍ദേശിക്കാം.
നിര്‍ദേശപ്രകാരം തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥി തത്സമയം ശാസ്ത്രപരീക്ഷണം ചെയ്ത് കാണിക്കുകയാണ് വേണ്ടത്. പൊതുവിദ്യാലയത്തിലെ കുട്ടികള്‍ ആര്‍ജിച്ച ഉയര്‍ന്ന നിലവാരം സമൂഹത്തെ ബോധ്യപ്പെടുത്തുക വഴി പ്രാദേശിക സമൂഹത്തിന്റെ വിശ്വാസം നേടിയെടുക്കാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. യുവജനോത്സവം പോലെ മുന്‍കൂട്ടി പരിശീലിപ്പിച്ചവയല്ല, മറിച്ച് കുട്ടികള്‍ ആര്‍ജിച്ച കഴിവുകള്‍ പങ്കിടുകയാണ് 'മികവുത്സവ'ത്തിന്റെ ലക്ഷ്യം. പൊതുജന പങ്കാളിത്തത്തോടെ വിദ്യാലയത്തിനു പുറത്താണ് പരിപാടി സംഘടിപ്പിക്കേണ്ടത്. പരിപാടിയില്‍ എല്ലാ കുട്ടികള്‍ക്കും പ്രാതിന്നിധ്യം നല്‍കണം.
മത്സര സ്വഭാവത്തിലല്ല പരിപാടി സംഘടിപ്പിക്കേണ്ടത്. ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിക്കണം. പരിപാടി നടത്തുന്നതോടെ പൊതുസമൂഹത്തിനിടയില്‍ പൊതുവിദ്യാലയങ്ങള്‍ക്ക് അനുകൂലമായ മനസ്ഥിതി ഉണ്ടാക്കണം. ഇതുവഴി അടുത്തവര്‍ഷം പരമാവധി കുട്ടികളെ പൊതുവിദ്യാലയങ്ങളില്‍ ചേര്‍ക്കാന്‍ കഴിയണം.
ഇതിനുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ബന്ധപ്പെട്ട മുഴുവന്‍ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും പ്രധാനാധ്യാപകര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."