ഈജിപ്ത്തിലെ തടാകത്തില്‍ വീണ ബാലനെ രക്ഷിച്ചത് മലയാളി
പെരിന്തല്‍മണ്ണ: ആഴവും ചെളിയും നിറഞ്ഞ തടാകത്തില്‍ വീണ ഈജിപ്ഷ്യന്‍ ബാലനെ രക്ഷിച്ച മലയാളിക്ക് അഭിനന്ദനപ്രവാഹം. പട്ടാമ്പി സ്വദേശി സിറാഷ്(32)ആണ് ബാലനെ രക്ഷിച്ചത്. പാര്‍ക്കില്‍ മാനുകള്‍ക്ക് തീറ്റ കൊടുക്കുന്നതിനിടയിലാണ് ഈജിപ്ഷ്യന്‍ ബാലന് കാലുതെറ്റി തടാകത്തില്‍ വീണത്.
ഈജിപ്ത്തിലെ തുറമുഖ നഗരമായ അലക്സാണ്ട്രിയയിലെ പ്രശസ്തമായ ആഫ്രിക്കാനോ പാര്‍ക്കില്‍ കുടുംബമൊന്നിച്ച് വന്നതായിരുന്നു സിറാഷ്. ചെളിനിറഞ്ഞ തടാകത്തില്‍ ബാലന് താഴ്ന്നുപോവുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട സിറാഷ് മറ്റൊന്നും നോക്കാതെ രക്ഷകനായി എത്തുകയായിരുന്നു. അപ്പോള്‍ തന്റെ മനസില്‍ സ്വന്തം മകനായ സ്വഫ്വാന്റെ മുഖമാണ് തെളിഞ്ഞുവന്നതെന്ന് സിറാഷ് പറഞ്ഞു. ബാലനെ ജീവനോടെ തിരികെ കിട്ടിയതോടെ ദൈവത്തെ സ്തുതിച്ച് രക്ഷിതാക്കള്‍ സിറാഷിനെ വാരിപ്പുണരുകയായിരുന്നു. ഈജിപ്ത്തിലെ ലുലു ഇന്റര്‍നാഷനല്‍ ഷോപ്പിലെ ജീവനക്കാരനാണ് സിറാഷ്. ഭാര്യ ഇര്‍ഫാനയും മകന് സ്വഫ്വാനുമൊന്നിച്ച് ഈജിപ്ത്തിലാണ് താമസം. പാര്‍ക്കില്‍ വച്ചുതന്നെ സിറാഷിനെ സന്ദര്‍ശകര്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."