HOME
DETAILS

നിര്‍മാണ മേഖലയില്‍ അപകടങ്ങള്‍ തുടര്‍ക്കഥ

  
backup
March 11 2018 | 02:03 AM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%99

കൊച്ചി: നിര്‍മാണ മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താന്‍ സംസ്ഥാനത്ത് സുരക്ഷാ ഓഡിറ്റിങ് സംവിധാനമില്ല. കേരളത്തിലെ നിര്‍മാണ മേഖലയില്‍ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ അപകടത്തില്‍പ്പെട്ട് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മരിച്ചത് 110 തൊഴിലാളികളാണ്.
ഗുരുതരമായി പരുക്കേറ്റവര്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 8939 ആണ്. തൊഴിലാളികള്‍ക്കാവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാതെയാണ് സംസ്ഥാനത്ത് വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
വലിയ അപകടങ്ങള്‍ സംഭവിച്ച് പരാതികള്‍ ഉയരുമ്പോള്‍ മാത്രമാണ് പരിശോധനകളുമായി തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ രംഗത്തിറങ്ങുന്നത്. ഇതൊഴിച്ചാല്‍ തുടര്‍ നടപടികള്‍ ഒന്നുമുണ്ടാവാറില്ല. 2017 ജൂണ്‍ മാസത്തിലാണ് നിര്‍മാണ മേഖലയില്‍ സംസ്ഥാന വ്യാപകമായി അവസാനമായി പരിശോധന നടന്നത്. തൊഴില്‍ വകുപ്പ് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 71 സ്ഥാപനങ്ങള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സുരക്ഷാ സംവിധാനങ്ങളില്ലാതെയാണെന്ന് കണ്ടെത്തിയിരുന്നു.
നിയമലംഘനങ്ങള്‍ക്കെതിരേ 1979 ലെ ഇന്റര്‍‌സ്റ്റേറ്റ് മൈഗ്രന്റ് നിയമം, 1970ലെ കരാര്‍ തൊഴിലാളി നിയമം, 1996ലെ ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് നിയമം എന്നിവ പ്രകാരം നടപടി സ്വീകരിച്ചതൊഴിച്ചാല്‍ പിന്നീട് നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകളൊന്നും നടന്നിട്ടില്ല. ബഹുഭൂരിപക്ഷവും ഇതരസംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുന്ന നിര്‍മാണ മേഖലയില്‍ അപകടങ്ങള്‍ സംഭവിച്ചാല്‍ പുറത്തറിയിക്കാതെ ഒതുക്കുകയാണ് പതിവ്. പരുക്കേല്‍ക്കുന്ന തൊഴിലാളികള്‍ക്ക് മതിയായ നഷ്ടപരിഹാരവും ചികിത്സയും ലഭ്യമാക്കാതെ ഇവരെ സ്വദേശത്തേക്ക് മടക്കി അയക്കുകയും ചെയ്യുന്നു. നിര്‍മാണ മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പു വരുത്തുന്നതിന് സുരക്ഷാ ഓഡിറ്റിങ് നടത്താന്‍ യോഗ്യതയുള്ള ഏജന്‍സികളോ ഇവയെ കണ്ടെത്താനുള്ള വ്യവസ്ഥകളോ മാര്‍ഗനിര്‍ദേശങ്ങളോ സംസ്ഥാനത്ത് നിലവിലില്ല.
സുരക്ഷാ ഓഡിറ്റിങിനായി അക്രഡിറ്റേഷന്‍ ബോര്‍ഡുകളുടെ അംഗീകാരം ലഭിച്ച ഏജന്‍സികളെ നിയമിക്കണമെന്ന വ്യവസ്ഥ സുരക്ഷാ മാന്വലില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിയിട്ടേയുള്ളൂ. നിര്‍മാണ മേഖലയില്‍ ഉള്‍പ്പെടെ വിവിധ തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നിലവില്‍ രണ്ടു ലക്ഷത്തിന്റെ അപകട മരണ ഇന്‍ഷുറന്‍സും 15,000 രൂപയുടെ ചികിത്സാ സഹായവുമാണ് ആവാസ് പദ്ധതിയിലൂടെ നല്‍കുന്നത്. എന്നാല്‍, അപകടത്തില്‍പ്പെടുകയോ മരണപ്പെടുകയോ ചെയ്യുന്ന ഭൂരിപക്ഷം ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും ഇതിന്റെ ഗുണം ലഭിക്കാറില്ലെന്നതാണ് യാഥാര്‍ഥ്യം.
ഉന്നത സ്വാധീനമുള്ള വന്‍കിട നിര്‍മാണ കമ്പനികളെയും കരാറുകാരെയും പിണക്കാന്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തയാറല്ലാത്തതിനാല്‍ നിയമലംഘനം തുടര്‍ക്കഥയാവുകയാണ്.
കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള തൊഴിലാളികള്‍ക്ക് മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്‍പ്പെടെ ചികിത്സാ സഹായങ്ങള്‍ ലഭിക്കുന്നത്.
നിര്‍മാണ മേഖലയിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ ക്ഷേമനിധി ബോര്‍ഡിന് പുറത്താണ്.
ക്ഷേമനിധി ബോര്‍ഡില്‍ അംഗമായ തൊഴിലാളികള്‍ക്ക് ജോലിക്കിടെ അപകട മരണം സംഭവിച്ചാല്‍ അവകാശികള്‍ക്ക് മൂന്ന് ലക്ഷം രൂപയുടെ ധനസഹായം ലഭിക്കും. തൊഴിലിടങ്ങളിലെ എല്ലാവിധ അപകടങ്ങള്‍ക്കും ഇ.സി.സി വഴി നഷ്ടപരിഹാരം നേടിയെടുക്കാവുന്നതാണ്.
ഇത്തരം അപകടങ്ങള്‍ എംപ്ലോയിസ് കോമ്പന്‍സേഷന്‍ കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട ചുമതല തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ്.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടാറില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ബോധവൽകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി

oman
  •  2 months ago
No Image

പൂരം കലക്കലില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; തീരുമാനം സി.പി.ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം

Kerala
  •  2 months ago
No Image

യുഎഇയിൽ വാഹനപകടം; ഒരാളുടെ നില ഗുരുതരം

uae
  •  2 months ago
No Image

ഊട്ടി, കൊടൈക്കനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് തുടരും; തുടരുന്നത് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നത് വരെ

National
  •  2 months ago
No Image

500 രൂപയുടെ കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍

Kerala
  •  2 months ago
No Image

ആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു

uae
  •  2 months ago
No Image

കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  2 months ago
No Image

ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് സീബില്‍

oman
  •  2 months ago
No Image

രാജ്യത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല; യുഎന്‍ സെക്രട്ടറി ജനറലിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്‌റാഈല്‍

International
  •  2 months ago