വെള്ളത്തില്‍ വീണയാളെ രക്ഷപ്പെടുത്തി തിരികെ നീന്തിയ ഗൃഹനാഥന്‍ മുങ്ങിമരിച്ചു
കൊല്ലം: കൊട്ടാരക്കരയില്‍ വെള്ളത്തില്‍ വീണ ആളെ രക്ഷപ്പെടുത്തിയ തിരിച്ച് നീന്തുന്നതിനിടെ ഗൃഹനാഥന്‍ മുങ്ങി മരിച്ചു. അറക്കടവ് ആറ്റുവാരത്ത് വീടിനോട് ചേര്‍ന്ന് മാടക്കട നടത്തുന്ന, നെടുമണ്‍കാവ് വഞ്ചിമുക്ക് ശ്രീമംഗലത്ത് എസ്. സത്യനാണ് (60) മരിച്ചത്. വെള്ളിയാഴ്ച രാത്രി 12ന് നെടുമണ്‍കാവ് അറക്കടവ് പാലം നിര്‍മിക്കുന്ന സ്ഥലത്തായിരുന്നു സംഭവം.
നെടുമണ്‍കാവ് പരമ്പര്‍ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ വെളിയം കൊട്ടറ വാര്യത്ത് വീട്ടില്‍ മോഹനന്‍ കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. കടയടച്ച് വീട്ടിലേക്ക് കയറുമ്പോഴാണ് നിലവിളികേട്ട് സത്യന്‍ രക്ഷിക്കാനെത്തിയത്.
മോഹനനെ രക്ഷിച്ച് അക്കരെ എത്തിച്ച ശേഷം ഇക്കരക്ക് തിരികെ നീന്തുന്നതിനിടെ സത്യന്‍ കയത്തില്‍പെടുകയായിരുന്നു.
കാണാതായ സത്യന് വേണ്ടി നാട്ടുകാരും പൊലിസും കുണ്ടറയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും പുലര്‍ച്ചെവരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടര്‍ന്ന് ഇന്നലെ രാവിലെ കൊല്ലത്ത് നിന്ന് ഫയര്‍ഫോഴ്‌സിലെ മുങ്ങല്‍ വിദഗ്ധരെത്തിയാണ് മൃതദേഹം കണ്ടെടുത്തത്. ഭാര്യ: എന്‍. സുശീല. മക്കള്‍: നിഷ, സേതു. മരുമകന്‍: അനില്‍കുമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."