ബി.ജെ.പി പതാക ആലേഖനം ചെയ്ത നിസ്‌കാരത്തൊപ്പികള്‍ വില്‍പ്പനക്ക് സംഭവം കാസര്‍കോട്ട്
കാസര്‍കോട്: വിശ്വാസികള്‍ നിസ്‌കരിക്കുമ്പോഴും മറ്റും ഉപയോഗിക്കുന്ന തൊപ്പിയില്‍ ബി.ജെ.പി പതാക ആലേഖനം ചെയ്ത് വില്‍പ്പനക്ക് എത്തിച്ചു.
കാസര്‍കോട് ജില്ലയിലെ ചില കടകളില്‍നിന്ന് വില്‍പ്പന നടത്തുന്ന നിസ്‌കാര തൊപ്പികളിലാണ് ബി.ജെ.പി പതാക ആലേഖനം ചെയ്തിരിക്കുന്നത്. ആസൂത്രിതമായാണോ ഇത്തരം തൊപ്പികള്‍ വിപണിയിലെത്തിച്ചതെന്നത് സംബന്ധിച്ച് പൊലിസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കാസര്‍കോട് ജില്ലയിലെ മലയോര പഞ്ചായത്തുകളിലെ ചില കടകളിലാണ് ബി.ജെ.പി പതാക ആലേഖനം ചെയ്ത നിസ്‌കാര തൊപ്പികള്‍ വില്‍പ്പന നടത്തുന്നത്. വിശ്വാസികള്‍ക്ക് ഏറെ പ്രിയങ്കരമായ ഒമാന്‍, തളങ്കര മാതൃകയിലുള്ള തൊപ്പികളിലാണ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര ഉള്‍പ്പെടെയുള്ളവ ആലേഖനം ചെയ്ത് വില്‍പ്പനക്ക് എത്തിച്ചിരിക്കുന്നത്. തൊപ്പിയുടെ ഉള്‍വശത്ത് പ്രത്യേകം തയാര്‍ ചെയ്ത ബി.ജെ.പി പതാകയുടെ സ്റ്റിക്കര്‍ ഒട്ടിച്ച ശേഷം കവര്‍ ചെയ്തിരിക്കുന്ന നിലയിലാണ് ഉള്ളത്. വാങ്ങുന്നവര്‍ക്ക് പെട്ടെന്ന് മനസിലാക്കാന്‍ കഴിയാത്ത നിലയിലാണ് പതാക പതിച്ചിരിക്കുന്നത്.
പലരും തൊപ്പി വാങ്ങിയതിന് ശേഷം വീടുകളിലും മറ്റുമെത്തി സൂക്ഷ്മ പരിശോധന നടത്തുമ്പോഴാണ് ബി.ജെ.പി പതാക ശ്രദ്ധയില്‍പ്പെട്ടത്.
കാസര്‍കോട് ജില്ലയുടെ പ്രത്യേക സാഹചര്യത്തില്‍ മതസ്പര്‍ധ ഉണ്ടാക്കുന്നതിനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണോ ഇത്തരം ശ്രമമെന്നത് സംബന്ധിച്ചാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."