സ്ഥാപന ഭാരവാഹികളെ വഖ്ഫ് ബോര്‍ഡ് വിശ്വാസത്തിലെടുക്കണം: സമസ്ത ലീഗല്‍ സെല്‍
കോഴിക്കോട്: വഖ്ഫ് സ്ഥാപനങ്ങളുടെ സംരക്ഷണവും പുരോഗതിയും ലക്ഷ്യമാക്കി രൂപീകരിച്ച വഖ്ഫ് ബോര്‍ഡ് സ്ഥാപനങ്ങളെ വിശ്വാസത്തിലെടുക്കണമെന്ന് കോഴിക്കോട് സമസ്ത കാര്യാലയത്തില്‍ ചേര്‍ന്ന സമസ്ത ലീഗല്‍ സെല്‍ യോഗം ആവശ്യപ്പെട്ടു. വഖ്ഫ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സ്ഥാപനങ്ങളെ ശത്രുതാപരമായി കാണുന്ന സമീപനം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഏപ്രില്‍ മാസം ജില്ലാതല കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ക്കും. ഈ മാസം 26ന് രാവിലെ 11ന് ചേളാരി സമസ്താലയത്തില്‍ പ്രശ്‌ന ബാധിത മഹല്ല് പ്രതിനിധികളുടെ യോഗവും ചേരും. പി.എ ജബ്ബാര്‍ ഹാജി അധ്യക്ഷനായി. കെ. ഉമര്‍ ഫൈസി മുക്കം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, നാസര്‍ ഫൈസി കൂടത്തായി, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, കെ.പി കോയ, പി. മാമുക്കോയ ഹാജി, സി.കെ.കെ മാണിയൂര്‍, പിണങ്ങോട് അബൂബക്കര്‍, കെ. മോയിന്‍കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."