മദ്‌റസാധ്യാപകര്‍ക്ക് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഗ്രാറ്റുവിറ്റി നടപ്പാക്കും
ചേളാരി: ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ബഹുമുഖ പദ്ധതികളോടെ 2019 ല്‍ ആഘോഷിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഡയമണ്ട് ജൂബിലിയുടെ ഭാഗമായി മദ്‌റസാധ്യാപകര്‍ക്ക് ഗ്രാറ്റുവിറ്റി നടപ്പാക്കുന്നു.
സമസ്തയുടെ 9795 മദ്‌റസകളില്‍ സേവനം ചെയ്യുന്ന ഒരു ലക്ഷം വരുന്ന അധ്യാപകര്‍ക്ക് സമ്മേളന സ്മരണയ്ക്കായി ഗ്രാറ്റുവിറ്റി പദ്ധതി നടപ്പാക്കാന്‍ ചേളാരിയില്‍ വച്ച് ചേര്‍ന്ന നിര്‍വാഹക സമിതി തീരുമാനിച്ചു.
അറുപതാം വാര്‍ഷിക സ്വാഗതസംഘ രൂപീകരണ യോഗം 20 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്ത മുശാവറ അംഗങ്ങള്‍, കീഴ്ഘടകങ്ങളായ വിദ്യാഭ്യാസ ബോര്‍ഡ്, സുന്നി യുവജനസംഘം, മഹല്ല് ഫെഡറേഷന്‍, മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ കൗണ്‍സില്‍, എസ്.കെ.എസ്.എസ്.എഫ്, എസ്.ബി.വി, ജംഇയ്യത്തുല്‍ മുദരിസീന്‍, ജംഇയ്യത്തുല്‍ മുഫത്തിശീന്‍, ജംഇയ്യത്തുല്‍ ഖുത്വബാഅ്, സുന്നി എംപ്ലോയിസ് അസോസിയേഷന്‍, അസ്മി തുടങ്ങിയ സംഘടനകളുടെ ഭാരവാഹികള്‍ പങ്കെടുക്കും.
യോഗത്തില്‍ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷനായി. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഡോ.എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍, ഉമര്‍ ഫാറൂഖ് മൗലവി ചിക്മംഗളുരു, അബൂബക്കര്‍ സാലൂദ് നിസാമി കാസര്‍കോട്, കെ.കെ. ഇബ്‌റാഹീം മുസ്‌ലിയാര്‍ കോഴിക്കോട്, എം.എ. ചേളാരി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, അബ്ദുസ്സമദ് മൗലവി മുട്ടം കണ്ണൂര്‍, പി. ഹസന്‍ മുസ്‌ലിയാര്‍ വണ്ടൂര്‍, കെ.ടി.ഹുസൈന്‍കുട്ടി പുളിയാട്ടുകുളം, അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി വെന്നിയൂര്‍, എ.എം.ശരീഫ് ദാരിമി നീലഗിരി, മുഹമ്മദലി ഫൈസി പാലക്കാട്, വി.എം. ഇല്യാസ് ഫൈസി തൃശൂര്‍, ടി.എച്ച്. ജഅ്ഫര്‍ മൗലവി ആലപ്പുഴ, ശാജഹാന്‍ മുസ്‌ലിയാര്‍ കൊല്ലം, എം. അശ്‌റഫ് ബാഖവി തിരുവനന്തപുരം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."