ജനനേന്ദ്രിയം ഛേദിച്ച സംഭവം: കുറ്റപത്രം ഉടന്‍
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഗംഗേശാനന്ദയെ പ്രതിയാക്കി വൈകാതെ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് വിവരം. പരാതിക്കാരിയായ യുവതിയും വീട്ടുകാരും മൊഴിമാറ്റിയിട്ടും പീഡനശ്രമത്തിനിടെയാണ് സംഭവം നടന്നതെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്.
പീഡനശ്രമം നടന്നില്ലെന്നായിരുന്നു പെണ്‍കുട്ടിയുടെയും വീട്ടുകാരുടെയും മൊഴിമാറ്റം. സ്വാമിയുടെ സഹായിയും തന്റെ കാമുകനുമായ അയ്യപ്പദാസിന്റെ പ്രേരണമൂലമാണ് താന്‍ കൃത്യം നടത്തിയതെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലും പുറത്തുവന്നിരുന്നു. എന്നാല്‍, സാഹചര്യത്തെളിവുകള്‍ ഇതിനെതിരായിരുന്നു.
ഗംഗേശാനന്ദ നിരപരാധിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്താനായില്ല. സ്വയരക്ഷയ്ക്കായി പെണ്‍കുട്ടി സമീപത്തുണ്ടായിരുന്ന കത്തിയെടുത്ത് ആഞ്ഞുവീശിയപ്പോഴാണ് ജനനേന്ദ്രിയം 90 ശതമാനത്തിലേറെ മുറിഞ്ഞ് വേര്‍പെട്ടതെന്നാണ് നിഗമനം. തിരുവനന്തപുരത്ത് കണ്ണമ്മൂലയിലെ പെണ്‍കുട്ടിയുടെ വീട്ടില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഗംഗേശാനന്ദയെ സ്വയരക്ഷയ്ക്കായി ആക്രമിച്ചുവെന്ന ലോക്കല്‍ പൊലിസിന്റെ കണ്ടെത്തല്‍ ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചതായാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."