HOME
DETAILS

ആഭ്യന്തര ഉല്‍പാദനം സമീപകാല ചരിത്രത്തിലെ റെക്കോര്‍ഡ് പുറം വൈദ്യുതിയിലെ കുറവ്; കെ.എസ്.ഇ.ബിയുടെ ലാഭക്കച്ചവടത്തിന് തിരിച്ചടി

  
backup
March 11 2018 | 03:03 AM

%e0%b4%86%e0%b4%ad%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0-%e0%b4%89%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%be%e0%b4%a6%e0%b4%a8%e0%b4%82-%e0%b4%b8%e0%b4%ae%e0%b5%80%e0%b4%aa%e0%b4%95



തൊടുപുഴ: കേന്ദ്ര വിഹിതത്തിലും പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് പ്രകാരമുള്ള വൈദ്യുതിയിലും ദിവസങ്ങളായി കുറവ് വരുന്നത് കെ.എസ്.ഇ.ബി യുടെ ലാഭക്കച്ചവടത്തിന് തിരിച്ചടിയാകുന്നു.
സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കൂടുന്നതനുസരിച്ചുള്ള സ്ലാബും ഇതിന്റെ ഭാഗമായി ഉയരും. ഇതോടെ വൈദ്യുതി നിരക്കും കൂടും.
പുറമെ നിന്ന് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭ്യമാകുമ്പോള്‍ ഉയര്‍ന്ന സ്ലാബില്‍ വില്‍പ്പന നടത്തി ലാഭം കൊയ്യുകയാണ് കെ.എസ്.ഇ.ബി യുടെ ലക്ഷ്യം. കേരളത്തിനു കേന്ദ്രവിഹിതമായി രണ്ടര - മൂന്നര രൂപ വിലയ്ക്ക് ദിവസവും 35 ദശലക്ഷം യൂനിറ്റുവരെ ലഭിക്കേണ്ടതാണ്. ഇതിന് പുറമെ പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് പ്രകാരം ശരാശരി നാലുരൂപ നിരക്കില്‍ 25 ദശലക്ഷം യൂനിറ്റ് വരെ ലഭിക്കണം. ഇത് രണ്ടിലും കുറവു വന്നതാണ് കെ.എസ്.ഇ.ബി യുടെ തന്ത്രം പാളാന്‍ കാരണം.
77.38 ദശലക്ഷം യൂനിറ്റാണ് സംസ്ഥാനത്തെ ഇന്നലത്തെ വൈദ്യുതി ഉപഭോഗം. ഇതില്‍ 49.162 ദശലക്ഷം യൂനിറ്റാണ് കേന്ദ്ര വിഹിതമായും കരാര്‍ പ്രകാരവും ലഭിച്ചത്. 62 ദശലക്ഷം യൂനിറ്റ് വരെ പുറമെ നിന്ന് എത്തിക്കാനുള്ള ശേഷി നിലവില്‍ ഗ്രിഡിനുണ്ട്. പുറം വൈദ്യുതിയില്‍ കുറവ് വരുകയും ഉപഭോഗം കുത്തനെ ഉയരുകയും ചെയ്തതിനാല്‍ ആഭ്യന്തര ഉല്‍പാദനം ഉയര്‍ത്തുകയല്ലാതെ കെ.എസ്.ഇ.ബി യ്ക്ക് മറ്റ് വഴികളില്ല. അതിനാല്‍ ഇന്നലെ ആഭ്യന്തര ഉല്‍പാദനം 28.2205 ദശലക്ഷം യൂനിറ്റായി ഉയര്‍ത്തി. സമീപകാല ചരിത്രത്തിലെ റെക്കോര്‍ഡ് ഉല്‍പാദനമാണിത്. ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൗസില്‍ മാത്രം 11.234 ദശലക്ഷം യൂനിറ്റ് ഉല്‍പാദിപ്പിച്ചു.
ചൂട് കൂടിവരുന്നതിനാല്‍ വരും ദിവസങ്ങളില്‍ ഉപഭോഗം ഇനിയും വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. പുറം വൈദ്യുതിയിലെ കുറവ് തുടര്‍ന്നാല്‍ ആഭ്യന്തര ഉല്‍പാദനം ഇനിയും ഉയര്‍ത്താന്‍ കെ.എസ്.ഇ.ബി നിര്‍ബന്ധിതമാകും. എന്നാല്‍ കൂടംകുളം നിലയത്തിലുണ്ടായ തകരാര്‍ ചൊവ്വാഴ്ചയോടെ പരിഹരിക്കുമെന്നും ഇതോടെ കേന്ദ്ര വിഹിതം പുനസ്ഥാപിക്കാനാകുമെന്നുമാണ് പ്രതീക്ഷയെന്ന് കെ.എസ്.ഇ.ബി ലോഡ് ഡെസ്പാച്ച് വിഭാഗം അറിയിച്ചു.
കല്‍ക്കരി ക്ഷാമം മൂലമാണ് കരാര്‍ വൈദ്യുതിയില്‍ കുറവുണ്ടായിരിക്കുന്നത്. ഇത് എന്ന് പരിഹരിക്കുമെന്ന് നിശ്ചയമില്ല. കരാര്‍ ലംഘിച്ചാല്‍ പിഴയീടാക്കാന്‍ വ്യവസ്ഥയുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago