HOME
DETAILS
MAL
നിയമസഭയിലെ കൈയാങ്കളി: കേസ് പിന്‍വലിക്കാന്‍ യു.ഡി.എഫ് ശ്രമിച്ചെന്ന് സ്പീക്കര്‍
backup
March 11 2018 | 03:03 AM
ന്യൂഡല്‍ഹി: നിയമസഭയില്‍ കൈയാങ്കളിയുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കാന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ശ്രമംനടന്നുവെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. കഴിഞ്ഞ സഭയിലെ സ്പീക്കറായിരുന്ന ശക്തന് ഇക്കാര്യത്തില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കേസ് പിന്‍വലിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാരും ശ്രമിച്ചത്. ഇതു സംബന്ധിച്ച ഫയല്‍ തനിക്ക് മുന്നിലെത്തിയിരുന്നെങ്കിലും സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്ന നിലപാടാണ് താന്‍ സ്വീകരിച്ചത്.
സ്പീക്കറുടേയോ സഭയുടേയോ അനുമതിയില്ലാതെയാണ് അന്ന് സഭാംഗങ്ങള്ക്കെതിരേ ക്രിമിനില്‍ കേസ് എടുത്തത്. അന്നത്തെ നടപടിയില്‍ സഭാനാഥനായ സ്പീക്കര്‍ സസ്പെന്ഷന് ശിക്ഷ നല്‍കിയതാണെന്നും സ്പീക്കര്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."