അഫ്രിനില്‍ തുര്‍ക്കി സൈന്യം വംശഹത്യ നടത്തുകയാണെന്ന് കുര്‍ദുകള്‍
ഡമസ്‌കസ്: തുര്‍ക്കി സൈന്യത്തിന്റെ നേതൃത്വത്തില്‍ സിറിയയുടെ വടക്കന്‍ പ്രദേശമായ അഫ്രിനില്‍ വംശീയ ഉന്മൂലനം നടത്തുകയാണെന്ന് കുര്‍ദുകള്‍. അഫ്രിനില്‍ കുര്‍ദുകള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ പുറത്തുവരാറില്ല. അതിന്നിടെ ബ്രിട്ടിഷ് മാധ്യമമായ സ്‌കൈ ന്യൂസ് നടത്തിയ അന്വേഷണത്തിന്നിടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.
തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിത്. ദിനംപ്രതി 200 പേര്‍ ഇവിടെ കൊല്ലപ്പെടുകയാണെന്ന് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിന്റെ നിരവധി ഭാഗങ്ങളില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്തത് കണ്ടെത്തിയിട്ടുണ്ട്.
19 ഓളം പേരെ ഒരുമിച്ച് നഗര പ്രദേശത്ത് മറവ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കുര്‍ദ് സേനയായ പിപ്പിള്‍ പ്രൊട്ടക്ഷന്‍ യൂനിറ്റ് (വൈ.പി.ജി) അംഗങ്ങളായ അഞ്ചിനും 14നും ഇടിയിലുള്ള കുട്ടികളുടേതാണ്. വ്യോമ, ഷെല്‍ ആക്രമണങ്ങളിലായി പരുക്കേറ്റവരാല്‍ ആശുപത്രികള്‍ നിറഞ്ഞിട്ടുണ്ട്. ഇതില്‍ നിരവധി പേര്‍ ഗുരുതര പരുക്കുകളുള്ളവരാണ്. എന്നാല്‍ തുര്‍ക്കി സൈന്യത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ആക്രമണങ്ങളെ സിറിയന്‍ സര്‍ക്കാര്‍ നിസാരമായാണ് വീക്ഷിക്കുന്നത്. സ്വന്തം രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ മാത്രമാണ് തുര്‍ക്കി നടത്തുന്നതെന്നാണ് സിറിയന്‍ സര്‍ക്കാരിന്റെ അഫ്രിനിലെ ആക്രമണങ്ങള്‍ സംബന്ധിച്ചുള്ള വിശദീകരണം.
എന്നാല്‍ അഫ്രിനില്‍ സാധാരണക്കാരെ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങളൊന്നും നടത്തുന്നില്ലെന്നും. കുര്‍ദ് തീവ്രവാദികളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാനുള്ള ശ്രമാമാണിവിടെ നടക്കുന്നതെന്നുമാണ് തുര്‍ക്കിയുടെ വാദം. ഇറാഖ്, തുര്‍ക്കി അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുര്‍ദിഷ് വര്‍ക്കേഴസ് പാര്‍ട്ടി (പി.കെ.കെ) എന്ന തീവ്രവാദ സംഘടനയുടെ പിന്തുണയുള്ള സംഘടനയാണ് വൈ.പി.ജി എന്നാണ് തുര്‍ക്കി ആരോപണം.
കുര്‍ദുകള്‍ക്ക് മാത്രമായുള്ള സ്വതന്ത്ര രാഷ്ട്രത്തിനായാണ് പി.കെ.കെയുടെ പോരാട്ടം നടത്തുന്നത്. ജനുവരി 20 മുതലാണ് തുര്‍ക്കി അഫ്രിനില്‍ ആക്രമണം നടത്താന്‍ ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."