കിമ്മുമായുള്ള ട്രംപിന്റെ ചര്‍ച്ച 'അപകടം മനസിലാക്കാതെയെന്ന്'ഹിലരി ക്ലിന്റന്
ഹേഗ്: ഉത്തരകൊറിയന്‍ ഭാരണാധികാരി കിം ജോങ് ഉന്നുമായി ചര്‍ച്ചക്ക് തയാറെടുക്കുന്ന ട്രംപിന് മുന്നറിയിപ്പുമായി യു.എസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന് . 'അപകടം മനസിലാക്കാതെയാണ് ' ട്രംപ് ചര്‍ച്ച നടത്താനൊരുങ്ങുന്നതെന്നും നയതന്ത്ര ചര്‍ച്ചകള്‍ക്ക് ആവശ്യമായ കഴിവുള്ളവര്‍ ട്രംപിന്റെ കൂടെയില്ലെന്നും ഹിലരി പറഞ്ഞു.
ഡച്ച് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. കിമ്മുമായി ചര്‍ച്ച നടത്തേണ്ടതെങ്ങനെയെന്ന് തീരുമാനിക്കാന്‍ പോലും പരിചയസമ്പന്നരായ നയതന്ത്രജ്ഞര്‍ നിലവില്‍ ട്രംപിന്റെ കൂടെയില്ല.
ഉത്തരകൊറിയന്‍ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ ട്രംപിന് വേണ്ടത് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ കഴിവുള്ള നയതന്ത്രജ്ഞരാണ്. അതിന്ന് കഴിയുന്ന നിരവധി പേര് രാജിവച്ചു. ഉത്തരകൊറിയയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചര്‍ച്ച ചെയ്യാന്‍ പോലും ആളില്ലാത്ത വിധത്തില്‍ സര്‍ക്കാര്‍ ചുരുങ്ങിയെന്ന് ഹിലരി പറഞ്ഞു.
ഉത്തരകൊറിയയുമായി ചര്ച്ചക്കൊരുങ്ങുന്നതിനെതിരേ യു.എന്നിലെ മുന്‍ യു.എസ് അംബാസിഡര്‍ റിച്ചാര്ഡ്സണ് മുന്നറിയിപ്പ് നല്കി.
റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നത് പോലെ എളുപ്പമാണ് കിമ്മുമായുള്ള ചര്‍ച്ചയെന്നാണ് ട്രംപ് കരുതുന്നതെന്ന് റിച്ചാര്ഡ്സണ് പറഞ്ഞു.
ചര്‍ച്ചക്കുള്ള കിമ്മിന്റെ ക്ഷണം യു.എസ് സ്വീകരിച്ചത് മികച്ച അവസരമാണ്. എന്നാല്‍ തയാറെടുപ്പുകളില്ലാത്തതും അച്ചടക്കമില്ലാത്തതും ഭയപ്പെടുത്തുന്നു. ഇതൊരു റിയാലിറ്റി ഷോയല്ല.
അമേരിക്കക്ക് ഭീഷണിയായ, ചുരുങ്ങിയത് 20 ഓളം ആണവായുധങ്ങളുള്ള നേതാവിനോടാണ് ട്രംപ് കൂടിക്കാഴ്ച നടത്താന്‍ പോവുന്നതെന്ന് ഓര്‍ക്കണമെന്ന് റിച്ചാര്ഡ്സണ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."