HOME
DETAILS
MAL
കാവേരി: ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം
backup
March 11 2018 | 03:03 AM
ന്യൂഡല്‍ഹി: കാവേരി നദീജലതര്‍ക്കം തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിച്ചതിനുപിന്നാലെ കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കുന്നത് സംബന്ധിച്ച് കേരളം, കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളില്‍ നിന്ന് സുപ്രിം കോടതി നിര്‍ദേശങ്ങളും അഭിപ്രായങ്ങളും തേടി.
കേന്ദ്രം വിളിച്ചുചേര്‍ത്ത നാലുസംസ്ഥാനങ്ങളിലേയും ചീഫ്സെക്രട്ടറിമാരുടെ യോഗത്തിലാണ് നടപടി. ആറാഴ്ചയ്ക്കുള്ളില്‍ ബോര്‍ഡ് രൂപീകരിക്കാനാണ് കോടതി നിര്‍ദേശം. ഇതുപ്രകാരം ഈ മാസം അവസാനം ബോര്‍ഡ് നിലവില്‍ വരേണ്ടതാണ്. ബോര്‍ഡ് രൂപികരിക്കേണ്ടതിനാല് എത്രയും വേഗം അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാന്‍ മന്ത്രാലയ സെക്രട്ടറി യു.പി സിങ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."