ഗോകുലം എഫ്. സി ഇനിമുതല്‍ മഞ്ചേരിയില്‍ കളിക്കും
കോഴിക്കോട്: ഗോകുലം കേരള എഫ്. സിയുടെ ഹോം ഗ്രൗണ്ട് ഇനി മുതല്‍ മഞ്ചേരി പയ്യനാട് സ്റ്റേഡിയം. തങ്ങളുടെ ആദ്യ ഐ ലീഗ് സീസണില്‍ പയ്യനാട്ടെ ഗ്രൗണ്ട് ഹോം ഗ്രൗണ്ടാക്കാനായിരുന്നു ക്ലബ് തീരുമാനം. എന്നാല്‍ സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥ കാരണവും ഐ ലീഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരവും കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തിലേക്ക് മറ്റുകയായിരുന്നു. പയ്യനാട് സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി അഞ്ചുവര്‍ഷത്തേക്കായിരിക്കും ക്ലബ് ഗ്രൗണ്ട് ഏറ്റെടുക്കുക.
ഗ്രൗണ്ട് നിര്‍മാണം കഴിഞ്ഞതിന് ശേഷം 2014ല്‍ നടന്ന ഫെഡറേഷന് കപ്പ് മാത്രമാണിവിടെ നടന്നത്. പിന്നീട് അറ്റകുറ്റപ്പണികളോ സുരക്ഷയോ ഇല്ലാതെ ഗ്രൗണ്ടും സ്റ്റേഡിയവും നശിച്ച് തുടങ്ങിയിരുന്നു. ഗ്രൗണ്ടും സ്റ്റേഡിയവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഫുട്ബോള്‍ പ്രേമികള്‍ സമരവും ധര്‍ണയും നടത്തിയിരുന്നു. പയ്യനാട് സ്റ്റേഡിയം ഗോകുലത്തിന്റെ ഹോം ഗ്രൗണ്ടാവുന്നതോടെ മഞ്ചേരി ദേശീയ ഫുട്ബോളിന് വേദിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."