ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സെമിയും സമനില തെറ്റാതെ
പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോവയും ചെന്നൈയും തമ്മിലുള്ള രണ്ടാം സെമിയും സമനിലയില്‍ കലാശിച്ചു. 1-1 എന്ന സ്കോറിലാണ് ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞത്.
എവേ മത്സരത്തില്‍ ഗോള്‍ നേടിയെന്ന ആനുകൂല്യം അടുത്ത മത്സരത്തില്‍ ചെന്നൈയിന് തുണയാകും. സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിജയം ആഗ്രഹിച്ച് ഇറങ്ങിയ ഗോവയാണ് ആദ്യം ഗോള്‍ നേടിയത്. 64-ാം മിനുട്ടില്‍ ലാന്‍സറോട്ടെയുടെ വകയായിരുന്നു ഗോള്‍. ബോക്സിനു തൊട്ടു മുമ്പില്‍ നിന്ന് ലഭിച്ച പന്ത് കീപ്പറെ കാഴ്ചക്കാരനാക്കി വലയിലെത്തിക്കുകയായിരുന്നു. തുടരെ തുടരെ ഗോവ ചെന്നൈ ഗോള്‍ മുഖം അക്രമിച്ചതോടെ പല സമയത്തും മത്സരം കൈയാങ്കളിയിലേക്ക് നീങ്ങി. കടുത്ത മത്സരം കാരണം നാലു തവണ റഫറി മഞ്ഞക്കാര്‍ഡ് പുറത്തെടുത്തു.
ആക്രമിച്ചു കളിച്ചെങ്കിലും ഇരു ടീമുകള്‍ക്കും കളിയുടെ ആദ്യ പകുതിയില്‍ ഗോളൊന്നും നേടാനായില്ല. രണ്ടാം പകുതിക്ക് ശേഷം ശക്തരായിട്ടാണ് ഇരു ടീമുകളും മത്സരം തുടങ്ങിയത്. 71-ാം മിനുട്ടില്‍ ചെന്നൈയിന് വേണ്ടി അനുരുദ്ധ് ഥാപ്പ സമനില ഗോള്‍ നേടി. ഇതോടെ ചെന്നൈയിന് മത്സരത്തിലേക്ക് തിരിച്ചു വന്നു. ഇരു ടീമുകളും അക്രമിച്ച് കളിച്ചെങ്കിലും പിന്നീട് ഗോളൊന്നും പിറക്കാത്തതിനാല്‍ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. ബംഗളൂരുവും പൂനെയും തമ്മിലുള്ള രണ്ടാം സെമി ഫൈനല്‍ ഇന്ന് രാത്രി എട്ടിന് നടക്കും. ആദ്യ സെമിയില്‍ ഇരു ടീമുകളും ഗോള്‍ നേടാത്തതിനാല്‍ ഇന്നത്തെ മത്സരത്തില്‍ ഫൈനലിസ്റ്റുകളെ അറിയാം. മികച്ച ഫോമിലുള്ള ബംഗളൂരുവിനെ പിടിച്ചു കെട്ടാന്‍ ഒരുങ്ങിയാണ് പൂനെ സിറ്റി ഇന്ന് കളത്തിലിറങ്ങുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."