ഇടതുപക്ഷത്തിന് പുതിയ ദിശാബോധം വേണമെന്ന് പ്രകാശ് കാരാട്ട്
തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ പോരാട്ടങ്ങള്‍ക്ക് പുതിയ ദിശാബോധം വേണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. രാഷ്ട്രീയ - പ്രത്യയ ശാസ്ത്ര പോരാട്ടങ്ങളില്‍ പാര്‍ട്ടിക്ക് പുതിയ ദിശാബോധം വേണമെന്ന പാഠമാണ് ത്രിപുര നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇടതുവിരുദ്ധ വോട്ടുകള്‍ ഏകീകകരിച്ചതാണ് ത്രിപുരയിലെ പരാജയത്തിനു കാരണം. ഈ തിരിച്ചടി സി.പി.എം മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഇ.എം.എസ് അക്കാദമിയില്‍ പാര്‍ട്ടി പഠനക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ത്രിപുരയില്‍ 45 ശതമാനം വോട്ട് പാര്‍ട്ടിക്ക് ലഭിച്ചു. അതുകൊണ്ട് തന്നെ ത്രിപുരയില്‍ ഇനിയൊരു തിരിച്ചുവരവും പ്രതിസന്ധി മറികടക്കുന്നതിനുള്ള ആര്‍ജവവും പാര്‍ട്ടിക്കുണ്ട്. നിലവിലെ സാഹചര്യങ്ങള്‍ വെച്ച് പുതിയ ദിശാബോധം പാര്‍ട്ടിക്ക് നല്‍കേണ്ടതുണ്ട് എന്നാണ് ത്രിപുര ചൂണ്ടിക്കാണിക്കുന്നതെന്നും കാരാട്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."