HOME
DETAILS
MAL
ലൈറ്റ് മെട്രോ: സര്‍ക്കാരിനെ കുരുക്കിലാക്കാന്‍ ആരും സമയം കളയേണ്ടെന്ന് ജി. സുധാകരന്
backup
March 11 2018 | 10:03 AM
തിരുവനന്തപുരം: ലൈറ്റ് മെട്രോ വിഷയത്തില്‍ സര്‍ക്കാരിനെ കുരുക്കിലാക്കാന്‍ ആരും സമയം കളയേണ്ടെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്ര ജി.സുധാകരന്. വിഷയത്തില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടിയതായി തെളിയിച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ മെട്രോ പോളിസി വരുന്നതിന് മുമ്പുതന്നെ ഇതിനെ സംബന്ധിച്ച കത്ത് സര്‍ക്കാര്‍ അയച്ചതാണ്. എന്നിട്ടും ശ്രീധരനെപ്പോലുള്ളവര്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് സങ്കടകരമാണെന്നും മന്ത്രി പറഞ്ഞു.
ലൈറ്റ് മെട്രോയില്‍ നിന്നും ഇ ശ്രീധരന് പിന്മാറിയതിനെ തുടർന്ന് അദ്ദേഹത്തിനെതിരെ രൂക്ഷവിമർശനവുമായി ജി.സുധാകരന് നേരത്തയും രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."