ന്യൂനമര്‍ദ്ദം: ജാഗ്രതാ നിര്‍ദ്ദേശം നീട്ടി
തിരുവനന്തപുരം:ശ്രീലങ്കന്‍ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുള്ള ജാഗ്രതാ നിര്‍ദ്ദേശം നീട്ടി. 48 മണിക്കൂര്‍ വരെ കടലില്‍ പോകരുതെന്നാണ് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.ന്യൂനമര്‍ദ മേഖല ശക്തിപ്രാപിക്കുന്നതിനാലാണ് നിര്‍ദേശം.
തെക്കന്‍ തമിഴ്നാടിനും ശ്രീലങ്കയ്ക്കുമിടയില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനേത്തുടര്‍ന്ന് തിരുവനന്തുപരം ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കന്യാകുമാരിക്ക് തെക്ക് ന്യൂനമര്‍ദം രൂപപ്പെടുന്നതായാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. ന്യൂനമര്‍ദ്ദം പടിഞ്ഞാറന്‍ ദിശയില്‍ ലക്ഷദ്വീപിന് സമീപത്തേക്ക് നീങ്ങുകയും ശക്തിപ്പെടുകയും ചെയ്യും ഈ സാഹചര്യത്തില്‍ അടുത്ത 36 മണിക്കൂര്‍ കന്യാകുമാരി ഉള്‍കടല്‍, ശ്രീലങ്കന്‍ ഉള്‍കടല്‍, ലക്ഷദ്വീപ് ഉള്‍കടല്‍, തിരുവനന്തപുരം ഉള്‍കടല്‍ എന്നീ തെക്കന്‍ മേഖലയില്‍ മത്സ്യബന്ധനം നടത്തരുത് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദേശിക്കുന്നു. കടലില്‍ അമ്പതു കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
തീരമേഖലയില്‍ ജാഗ്രത പുലര്‍ത്താന്‍ റവന്യൂ, ഫിഷറീസ് വകുപ്പുകള്‍ക്കും കോസ്റ്റല്‍ പൊലിസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."