HOME
DETAILS
MAL
ആര്‍ക്കും എം.പിയാകാം
backup
June 02 2016 | 04:06 AM
അജയ് എസ് കുമാര്‍
പ്ലാവോട്, കൊടുങ്ങാനൂര്‍
ജനങ്ങളുടെ ഒരു നിയന്ത്രണവും ഇല്ലാതെ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാതെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിര്‍ദേശിക്കുന്ന ആര്‍ക്കും പിന്‍വാതില്‍ നിയമനമെന്നപോലെ രാജ്യസഭാ എം.പിയാകാമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
സിനിമക്കാരും സ്‌പോര്‍ട്‌സ് താരങ്ങളും മുതല്‍ രാജ്യത്തിന്റെ പണം കൊള്ളയടിച്ചു മുങ്ങിയ വിജയ് മല്ല്യയെപ്പോലുള്ളവര്‍വരെ ഇന്ത്യന്‍ ജനാധിപത്യ ശ്രീകോവിലില്‍ ഇരിപ്പിടം കിട്ടിയവരാണ്. ഇങ്ങനെ ഒരു നിയന്ത്രണവുമില്ലാതെ കുറേ പ്രമുഖന്മാരെ രാജ്യസഭാ എം.പി ആക്കിയാല്‍ രാജ്യത്തിന് എന്തു ഗുണം.
പലപ്പോഴും ഇത്തരക്കാരുടെ രാജ്യസഭയിലെ ഹാജര്‍നില വളരെ കുറവാണ്. പ്രമുഖര്‍ ജനാധിപത്യത്തിലിറങ്ങേണ്ടെന്ന് ആരും പറയില്ല.
പക്ഷേ, അവര്‍ ജനവിധി നേടി ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തയാറാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."