ഗള്‍ഫ് യാത്രക്കാരുടെ ബാഗേജ്മോഷണം; അന്വേഷണം വഴിമുട്ടി
കൊണ്ടോട്ടി: ഗള്‍ഫ് യാത്രക്കാരുടെ ബാഗേജുകള്‍ കൊള്ളയടിക്കപ്പെട്ട സംഭവത്തില്‍ ഒരുമാസമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ നിന്ന് ബാഗേജ് നഷ്ടപ്പെട്ടതെന്ന് വിവരം ലഭിച്ചിട്ടും ഇവിടം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് എങ്ങുമെത്താതെ നിലച്ചത്.
അതിനിടെ കരിപ്പൂരില്‍ ബാഗേജ് മോഷണം ആരോപിക്കപ്പെട്ട സാഹചര്യത്തില്‍ എയര്‍പോര്‍ട്ട് അഥോറിറ്റി കൂടുതല്‍ നരീക്ഷണ കാമറകള്‍ സ്ഥാപിച്ചു. ഇപ്പോള്‍ മൊത്തം 218 കാമറകള്‍ ഉണ്ട്.
കഴിഞ്ഞ മാസം 20നാണ് ദുബൈയില്‍ നിന്ന് കരിപ്പൂരിലെത്തിയ ആറുയാത്രക്കാരുടെ ബാഗേജുകളില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടെന്നാണ് ആരോപണമുയര്‍ന്നത്. തുടര്‍ന്ന് എയര്‍പോര്‍ട്ട് അഥോറിറ്റി വിമാനത്താവളത്തിലെ സി.സി.ടി.വി കാമറകളടക്കം പരിശോധിച്ചെങ്കിലും തെളിവുകള്‍ ഒന്നും കണ്ടെത്താനായില്ല.
പിന്നീടാണ് മോഷണം നടന്നത് കരിപ്പൂരിലല്ലെന്നും ദുബൈ രണ്ടിലെ ടെര്മിനലിലാണെന്നും ബോധ്യമായത്.
കഴിഞ്ഞ ഒരുമാസത്തിനിടെ എയര്‍ഇന്ത്യ എക്സ്പ്രസിന് 20 യാത്രക്കാരില്‍നിന്ന് ബാഗേജുകള്‍ കൊള്ളയടിക്കപ്പെട്ടതായി പരാതി നല്‍കിയിട്ടുണ്ട്.
കരിപ്പൂര്‍,നെടുമ്പാശ്ശേരി,തിരുവനന്തപുരം,മുംബൈ,ദില്ലി,മംഗ്ലുവുരു വിമാനത്താവളത്തില്‍ നിന്ന് മാത്രമായാണ് 20 പരാതികള്‍ ലഭിച്ചത്. ഹാന്‍ഡ് ബാഗേജിലും,ലഗേജിലുമുള്ള ബാഗുകളിലെ പൂട്ട് തകര്‍ത്താണ് യാത്ര രേഖകള്‍,വിലപിടിപ്പുള്ള വസ്തുക്കള്‍,വിദേശ കറന്‍സി,വാച്ച്,സ്വര്‍ണം തുടങ്ങിയവ അപഹരിച്ചത്.
കേരളം ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളിലേക്ക് എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍പുറപ്പെടുന്നത് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ നിന്നാണ്. ഈ വിമാനത്തില്‍ എത്തിയയാത്രക്കാരുടെ ബാഗാണ് നഷ് ട്ടപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."