പി.ബി യോഗം: ത്രിപുരയിലെ പരാജയം പ്രധാനചര്‍ച്ച
ന്യൂഡല്‍ഹി: രണ്ടുദിവസത്തെ സി.പി.എം പോളിറ്റ്ബ്യൂറോ യോഗം വെള്ളിയാഴ്ച ഡല്‍ഹിയില്‍ തുടങ്ങും. പാര്‍ട്ടി കോണ്‍ഗ്രസിലെ സംഘടനാ റിപ്പോര്‍ട്ടാണ് പ്രധാന അജണ്ടയെങ്കിലും ത്രിപുരയില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയം യോഗത്തിലെ മുഖ്യചര്‍ച്ചയാകും.
അടുത്തമാസം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ നയരേഖയ്ക്ക് കഴിഞ്ഞ കേന്ദ്ര കമ്മിറ്റി യോഗം അംഗീകാരം നല്‍കിയിരുന്നു.
എന്നാല്‍ മാറിയ സാഹചര്യത്തില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ നിലപാടുകളും യോഗത്തില്‍ ചര്‍ച്ചയാകും. കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്ന് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പ്രതിരോധിക്കണമെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രാഷ്ട്രീയ ലൈന്‍ തള്ളിയാണ് പാര്‍ട്ടി കോണ്‍ഗ്രസിനുള്ള രാഷ്ട്രീയ പ്രമേയത്തിന് പി.ബിയും കേന്ദ്ര കമ്മിറ്റിയും അംഗീകാരം നല്‍കിയത്.
കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന നിലപാടില്‍ കാരാട്ട്പക്ഷം ഉറച്ചുനില്‍ക്കുമ്പോഴും പുതിയ സാഹചര്യത്തില്‍ വീണ്ടും തന്റെ രാഷ്ട്രീയ ലൈനിന്റെ പ്രധാന്യം ചര്‍ച്ചയിലൂടെ യെച്ചൂരി ഉയര്‍ത്തും.
കോണ്‍ഗ്രസുമായി സഖ്യസാധ്യത തേടണമെന്ന നിലപാടില്‍ ഉറച്ചുതന്നെയാണ് ബംഗാള്‍ ഘടകം. പുതിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ബന്ധത്തിനായി ത്രിപുര ഘടകവും വാദിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."