HOME
DETAILS
MAL
ഏപ്രില്‍ 16നകം റേഷന്‍ കടകള്‍ കംപ്യൂട്ടര്‍വല്‍ക്കരിക്കും: മന്ത്രി തിലോത്തമന്
backup
March 12 2018 | 03:03 AM
ഗുരുവായൂര്‍: ഏപ്രില്‍ 16നകം സംസ്ഥാനത്തെ റേഷന്‍ കടകള്‍ കംപ്യൂട്ടര്വല്ക്കരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്. മുതുവട്ടൂരില്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്ധതിയോട് റേഷന്‍ കടയുടമകള്‍ സഹകരിക്കണം. നിസ്സഹകരിച്ചാല്‍ കഴിവുള്ളവരെ റേഷന്‍ കടകള്‍ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും.
കുടുംബശ്രീ യൂനിറ്റുകള്‍ റേഷന്‍ കടകള്‍ നടത്താനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. പൊതുവിപണിയിലെ അരിവില വര്‍ദ്ധനവിന് ജി.എസ്.ടി കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ.വി അബ്ദുല്‍ഖാദര്‍ എം.എല്‍.എ അധ്യക്ഷനായി. നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രൊഫ. പി.കെ ശാന്തകുമാരി ആദ്യവില്പന നടത്തി.
സപ്ലൈകോ ജനറല്‍ മാനേജര്‍ കെ. വേണുഗോപാല്‍, കെ.പി വിനോദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."