സുധാകരന്റെ രാഷ്ട്രീയ ദുര്‍ഗുണങ്ങള്‍ ജനം തിരിച്ചറിഞ്ഞു: പി. ജയരാജന്‍
കണ്ണൂര്‍: സംഘ്പരിവാറിനെയും സംഘ്പരിവാറിനെതിരേ പൊരുതുന്ന സി.പി.എമ്മിനെയും ഒരേപോലെ കണക്കാക്കുമെന്ന സുധാകരന്റെ രാഷ്ട്രീയ ദുര്‍ഗുണങ്ങള്‍ ജനം തിരിച്ചറിഞ്ഞതായി സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍.
എടയന്നൂരില്‍ കൊലചെയ്യപ്പെട്ട യുവാവ് പ്രതിനിധാനം ചെയ്യുന്ന മതസംഘടനയുടെ പ്രസിദ്ധീകരണത്തില്‍ രാഷ്ട്രീയ ദുര്‍ഗുണങ്ങള്‍ നിറഞ്ഞ നേതാവെന്നാണ് സുധാകരനെ വിശേഷിപ്പിച്ചത്. ഈ നേതാവിന്റെ സാമീപ്യമാണ് അക്രമത്തിന്റെ വഴിയിലേക്ക് ചെറുപ്പക്കാരനെ തള്ളിവിട്ടതെന്ന് ലേഖനം അഭിപ്രായപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ ദുര്‍ഗുണങ്ങളില്‍ ഒന്ന് സുധാകരന്റെ സംഘ്പരിവാര്‍ വിധേയത്വമാണെന്നും ജയരാജന്‍ ആരോപിച്ചു. ഈ അപകടകരമായ രാഷ്ട്രീയം ഇനിയും തുടരുമെന്നാണ് സുധാകരന്‍ ആവര്‍ത്തിക്കുന്നത്. ജനാധിപത്യവാദികളും മതനിരപേക്ഷവാദികളും ഇതിനെതിരേ പ്രതികരിക്കണം. ബി.ജെ.പി അഖിലേന്ത്യാ നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചാണ് സുധാകരന്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നതെന്ന അക്ഷേപം ശരിയാണെന്ന് അദേഹത്തിന്റെ ഒടുവിലത്തെ വാര്‍ത്താസമ്മേളനവും തെളിക്കുന്നതായി ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."