പെന്ഷന് ബോര്‍ഡ് രൂപീകരിക്കണം: കെ.എന്‍.ഇ.എഫ്
കോഴിക്കോട്: മാധ്യമരംഗത്തെ തൊഴിലാളികള്‍ക്കായി പെന്ഷന് ബോര്‍ഡ് രൂപീകരിക്കണമെന്ന് കേരളാ ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു.
ജയ്സണ്‍ മാത്യു അധ്യക്ഷനായി. ഗോപന് നമ്പാട്ട്, വി. ബാലഗോപാല്‍, പി. ദിനകരന്, സി. നാരായണന്, പി. വിപുല്‍നാഥ്, പി. സുധാകരന്, എം. രാജന്, വി.എ മജീദ്, പി. സുധാകരന് സംസാരിച്ചു. ഗോപന് നമ്പാട്ട് പ്രവര്‍ത്തന റിപ്പോര്‍ട്ടും എം. ഫസലുറഹ്മാന് വരവുചെലവ് കണക്കും വി. ബാലഗോപാല്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ഭാരവാഹികള്‍: എം.സി ശിവകുമാരന് നായര്‍ - മാതൃഭൂമി (പ്രസിഡന്റ്), ആര്. ബിജു - ദീപിക, പി. സുധീഷ് - ജന്മഭൂമി, പി. സുധാകരന് - ദേശാഭിമാനി, പി.കെ പ്രകാശന് - മാതൃഭൂമി, പി.വി ബിജുമോന് - മാതൃഭൂമി (വൈസ് പ്രസിഡന്റുമാര്‍), സി. മോഹനന് - ദേശാഭിമാനി (ജന.സെക്രട്ടറി), എം. അഷ്റഫ് -ചന്ദ്രിക, എം.കെ സുരേഷ് - ദേശാഭിമാനി, റോബിന് ജോസഫ് - ജനയുഗം (സെക്രട്ടറിമാര്‍), ജമാല്‍ ഫൈറൂസ് - മാധ്യമം (ട്രഷറര്‍), വി,പി നൗഷാദ് -ചന്ദ്രിക, സലീം കുറ്റിപ്പുറം - തേജസ്, എം.എന്‍ മുരളീധരന് - മാതൃഭൂമി, പി. അജീന്ദ്രന്‍ - ദേശാഭിമാനി, വി.എസ് ജോണ്സണ് - മാതൃഭൂമി (മേഖലാ സെക്രട്ടറിമാര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."