കാര്‍ഷിക സര്‍വകലാശാലയിലെ നിയമനം: ആരോപണം അടിസ്ഥാനരഹിതമെന്ന്
തൃശൂര്‍: കാര്‍ഷിക സര്‍വകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല പച്ചക്കറി കൃഷി അവാര്‍ഡ് ദാനവും കര്‍ഷകമിത്ര പദ്ധതി ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിരഹിതമായ റിക്രൂട്ട്‌മെന്റ് സര്‍വകലാശാലയില്‍ നടപ്പാക്കും. നാളികേരം ഇറക്കുമതി ചെയ്യുന്ന കേന്ദ്രനയം കേരളത്തിലെ നാളികേര കര്‍ഷകരെ തകര്‍ക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ കൃഷിമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ത്ത് കേന്ദ്രനയത്തിനെതിരേ സമ്മര്‍ദ്ദം ചെലുത്തും. കാര്‍ഷിക ഉല്‍പന്നങ്ങള്‍ ന്യായവിലയ്ക്ക് ഏറ്റെടുക്കുന്നതിനും മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുമായി 100 കുടുംബശ്രീ യൂനിറ്റുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മേയര്‍ അജിതാ ജയരാജന്‍ അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."